ആലുവ മെട്രോ – കൊച്ചി വിമാനത്താവളം ഫീഡർ ബസ് സർവീസുകൾ  ആരംഭിച്ചു

ആലുവ മെട്രോ – കൊച്ചി വിമാനത്താവളം ഫീഡർ ബസ് സർവീസുകൾ ആരംഭിച്ചു

ആലുവ മെട്രോ സ്റ്റേഷനെയും കൊച്ചി വിമാനത്താവളത്തെയും ബന്ധിപ്പിച്ചു ഇലക്ട്രിക്ക് ബസ് സർവിസുകൾ തുടങ്ങി. സിയാൽ ഒന്നാം ടെർമിനലിൽ ഇന്നലെ വൈകിട്ട് 5.30 ന് സിയാൽ എം.ഡി. വി.ജെ. കുര്യൻ,കെ.എം.ആർ.എൽ. എം.ഡി. അൽകേഷ് കുമാർ ശർമ്മ എന്നിവരുടെ സാനിധ്യത്തിൽ ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു.

ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് എയർപോർട്ടിലേക്കും, തിരിച്ച്‌ ആലുവ മെട്രോ സ്റ്റേഷനിലേക്കും സർവീസ് വരുന്നതോടെ യാത്രക്കാർക്ക് സമയവും, യാത്രാ ചിലവും ലാഭിക്കാനാകും .

പവന ദൂത് എന്ന് പേരിട്ടിരിക്കുന്ന ഫീഡർ സർവീസുകൾ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് സമയവും യാത്രാച്ചിലവും കുറയ്ക്കാൻ സഹായകമാണ്. രാവിലെ 6 മുതൽ 10 വരെയുള്ള സമയത്താവും സർവീസ്. 2 ബസ്സുകൾ സർവീസിനുണ്ട്‌. 25 കിലോഗ്രാം വരെയുള്ള ല്ഗഗേജുകൾ അനുവദനീയമാണ്. ടിക്കറ്റ് നിരക്കുകൾ ഉടനെ പ്രഖ്യാപിക്കും.

Related post