പോക്കോ സി 3 ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

പോക്കോ സി 3 ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

രാജ്യത്തെ മുന്‍നിര സ്മാർട് ഫോൺ വിതരണ കമ്പനിയായ പോക്കോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. പോക്കോ സി 3 ഹാൻഡ്സെറ്റാണ് വിതരണത്തിനു എത്തിയിരിക്കുന്നത്. റെഡ്മി 9 സി യുടെ പരിഷ്കരിച്ച പതിപ്പാണ് സി3. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മികച്ച ഫോണുകളിലൊന്നാണ് പോക്കോ സി 3.

വാട്ടർ ഡ്രോപ്പ് നോച്ച്, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 3 ജിബി റാം + 32 ജിബി സ്റ്റോറേജുള്ള എൻട്രി വേരിയന്റിനൊപ്പം പോക്കോ സി 3 മറ്റു രണ്ട് വേരിയന്റുകളും പ്രഖ്യാപിച്ചു. തുടക്ക വേരിയന്റിന് 7,499 രൂപയാണ് വില. ഉയർന്ന വിലയിലുള്ള വേരിയന്റിന് 64 ജിബി സ്റ്റോറേജും 4 ജിബി റാമും ലഭിക്കും. ഇതിന്റെ വില 8,999 രൂപയാണ്. ആർട്ടിക് ബ്ലൂ, ലൈം ഗ്രീൻ, മാറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ രണ്ട് വേരിയന്റുകളും ലഭ്യമാണ്. ഒക്ടോബർ 16 മുതൽ ഫ്ലിപ്കാർട്ട് വഴി ഹാൻഡ്സെറ്റ് വിൽപ്പനയ്‌ക്കെത്തും.

പോക്കോ സി 3 ഒരു ബജറ്റ് സ്മാർട്ട ഫോണായാണ് അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയ ഹെലിയോ ജി 35 പ്രോസസറാണ് പോക്കോയിലുള്ളത്. 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയും. പോക്കോയുടെ ഹൈപ്പർ ഗെയിമിങ് എഞ്ചിനുള്ള ഹാൻഡ്സെറ്റും വരുന്നുണ്ട്. 6.53 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ച് എന്നിവയുമായാണ് ഫോൺ വരുന്നത്.

13 മെഗാപിക്സൽ പ്രൈമറി ലെൻസ്, 5 മെഗാപിക്സൽ സെക്കൻഡറി അൾട്രാ-വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ വരുന്നത്. മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. 

English Summary: Poco C3 launched in India

Related post