64 എംപി ക്യാമറയുമായി പോക്കോ എക്സ് 2 ഇന്ത്യയിലെത്തി

64 എംപി ക്യാമറയുമായി പോക്കോ എക്സ് 2 ഇന്ത്യയിലെത്തി

പോക്കോയുടെ രണ്ടാമത്തെ സ്മാർട് ഫോൺ പോക്കോ എക്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു. 15,999 രൂപയാണ് അടിസ്ഥാന വില. പോക്കോ എഫ് 1 അവതരിപ്പിച്ചതിന് ഏകദേശം 18 മാസത്തിനു ശേഷമാണ് പരിഷ്കരിച്ച പതിപ്പ് വരുന്നത്. പോക്കോ എക്സ് 2ൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള ചൈനീസ് സ്മാർട് ഫോൺ നിർമാതാവ് ഈ വർഷം ഒന്നിലധികം ഫോണുകൾ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

മൂന്നു വേരിയന്റുകളിലാണ് പോക്കോ എക്സ് 2 അവതരിപ്പിച്ചത്. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾക്കൊള്ളുന്ന അടിസ്ഥാന വേരിയന്റിന് 15,999 രൂപയും 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാമിന് 16,999 രൂപയും 256 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 8 ജിബി റാം വഹിക്കുന്ന ഏറ്റവും ഉയർന്ന വേരിയന്റിന് 19,999 രൂപയും വിലയുണ്ട്. അറ്റ്ലാന്റിസ് ബ്ലൂ, മാട്രിക്സ് പർപ്പിൾ, ഫീനിക്സ് റെഡ് എന്നീ നിറങ്ങളിലാണ് ഹാൻഡ്സെറ്റ് എത്തുക. ഫെബ്രുവരി 11ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ടിൽ തത്സമയം വിൽപ്പന നടക്കും.

ആൻഡ്രോയിഡ് 9 ഒഎസിൽ പ്രവർത്തിക്കുന്ന പോക്കോ എക്സ് 2 ന് മൂന്നു വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളുണ്ട്. 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 6 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 8 ജിബി റാം എന്നിവയാണ്. ഇതോടൊപ്പം, സ്മാർട് ഫോണിൽ സ്‌നാപ്ഡ്രാഗൺ 730 ജി ഉണ്ട്. ഇത് ഗെയിമർമാർക്കായി ട്വീക്ക് ചെയ്ത ഒരു ചിപ്‌സെറ്റാണ്. ക്വാൽകോമിന്റെ റിപ്പോർട്ട് അനുസരിച്ച്, സ്നാപ്ഡ്രാഗൺ 730 നെ അപേക്ഷിച്ച് പുതിയ ചിപ്പിന് 15 ശതമാനം ഗ്രാഫിക്സ് ബൂസ്റ്റ് ലഭിക്കുമെന്നാണ്.

പോക്കോ എക്സ് 2 പ്രാഥമിക ക്യാമറയിൽ നാല് വ്യത്യസ്ത സെൻസറുകളുണ്ട്. പ്രധാന ക്യാമറയിൽ 64 എംപി സോണി ഐഎംഎക്സ് 686 സെൻസർ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. മുൻ ക്യാമറയിൽ 20 എംപി പ്രൈമറി, 2 എംപി സെൻസറുകളും ഉണ്ട്. മാത്രമല്ല, 45W എംഎഎച്ച് നീക്കംചെയ്യാവുന്ന ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 27W ഫാസ്റ്റ് ചാർജിങ് ശേഷിയുമുണ്ട്. ചാർജിങ്ങിനും ഡേറ്റാ കൈമാറ്റത്തിനും ഫോൺ യുഎസ്ബി ടൈപ്പ് സി പോർട്ട് ഉപയോഗിക്കുന്നു.

Related post