കൊച്ചി നഗരത്തിലും  അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു

കൊച്ചി നഗരത്തിലും അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു

ലോക്ഡൗൺ കാലത്ത് റോഡുകളിൽ വാഹനങ്ങൾ കുറഞ്ഞതോടെ നഗരവാസികൾക്ക് ഇനി ശുദ്ധവായു ശ്വസിക്കാം. കൊച്ചി നഗരത്തിലെ അന്തരീക്ഷ മലിനീകരണ തോത് ഒരാഴ്ചയ്ക്കുള്ളിൽ ഗണ്യമായി കുറഞ്ഞുവെന്നു കണക്കുകൾ. അന്തരീക്ഷ വായുവിന്റെ നിലവാരം കണക്കാക്കുന്ന എയർ ക്വാളിറ്റി ഇൻഡക്സിൽ (എക്യുഐ) വലിയ മുന്നേറ്റമാണുണ്ടായത്.

സാധാരണ ഗതിയിൽ ഇക്കാലത്തു വാഹന ഗതാഗതം, നിർമാണ പ്രവർത്തനങ്ങൾ എന്നിവ മൂലം എക്യുഐ നൂറിനു മുകളിലേക്ക് എത്താറുണ്ട്. എന്നാൽ, ഇപ്പോൾ പലയിടത്തും എക്യുഐ 50ൽ താഴെയാണ്. ലോക്ഡൗൺ മൂലമുള്ള നിയന്ത്രണങ്ങളാണ് ഇതിനു കാരണമെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയൺമെന്റൽ എൻജിനീയർ എം.എ. ബൈജു പറഞ്ഞു.

അന്തരീക്ഷത്തിൽ ശരീരത്തിനു ഹാനികരമായ കാർബൺ മോണോക്സൈഡ്, ഓക്സൈഡ്സ് ഓഫ് നൈട്രജൻ, സൾഫർ ഡയോക്സൈഡ് തുടങ്ങിയവയുടെ അളവിലും കുറവുണ്ടായി. നിർമാണ പ്രവർത്തനങ്ങൾ നിലച്ചതിനാൽ അന്തരീക്ഷത്തിലുള്ള പൊടിയുടെ അളവിലും (പിഎം 10, പിഎം 2.5) കുറവുണ്ടായി.

Related post