കൊച്ചിയിൽ രാഷ്ട്രപതിയുടെ സന്ദർശനം,  യാത്ര ചെയ്യുന്നവർ ഇന്നും നാളെയും ശ്രദ്ധിക്കേണ്ടത്.

കൊച്ചിയിൽ രാഷ്ട്രപതിയുടെ സന്ദർശനം, യാത്ര ചെയ്യുന്നവർ ഇന്നും നാളെയും ശ്രദ്ധിക്കേണ്ടത്.

രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദർശനത്തോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം: ഇന്ന് എറണാകുളത്തു നിന്നു പശ്ചിമ കൊച്ചി ഭാഗത്തേക്കുള്ള വാഹനങ്ങൾ 1.30 മുതൽ 2.30 വരെ തേവര ജംക്‌ഷനിൽ നിന്നു തേവര ഫെറി വഴി. പശ്ചിമ കൊച്ചി ഭാഗത്തു നിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ 1.30 മുതൽ 2.30 വരെ ബിഒടി ജംക്‌ഷനിൽ നിന്നു തേവര ഫെറി ജംക്‌ഷനിലെത്തി തേവര വഴി. നാളെ എറണാകുളം ഭാഗത്തു നിന്നു പശ്ചിമ കൊച്ചിയിലേക്കുള്ള വാഹനങ്ങൾ രാവിലെ 8.30 മുതൽ 10 വരെ തേവര ജംക്‌ഷനിൽ നിന്നു തേവര ഫെറി വഴി.

പശ്ചിമ കൊച്ചിയിൽ നിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ രാവിലെ 8.30 മുതൽ 10 വരെ ബിഒടി ജംക്‌ഷനിൽ നിന്നു തേവര ഫെറി ജംക്‌ഷനിലെത്തി, തേവര വഴി. എൽ.െക. അഡ്വാനിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം: ഇന്നു വൈകിട്ട് 7 മുതൽ 9 വരെ കണ്ടെയ്നർ റോഡ്, ഗോശ്രീ പാലം, ഷണ്മുഖം റോഡ്, പാർക്ക് അവന്യു, ഡിഎച്ച് റോഡ്, വില്ലിങ്ഡൻ ദ്വീപ് എന്നിവിടങ്ങളിൽ ഗതാഗതനിയന്ത്രണം. 

ചിറ്റൂർ, കലൂർ ഭാഗത്തു നിന്നു പശ്ചിമ കൊച്ചിയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള വാഹനങ്ങൾ ഷണ്മുഖം റോഡ് വഴിയുള്ള യാത്ര ഒഴിവാക്കണം. ചിറ്റൂർ റോഡും എംജി റോഡും ഉപയോഗിക്കാം. പശ്ചിമ കൊച്ചി, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്കുള്ള ചെറു വാഹനങ്ങൾ തേവര മട്ടമ്മൽ ജംക്‌ഷനിൽ നിന്നു കോന്തുരുത്തി, കടവന്ത്ര വഴി. തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ വൈറ്റില സഹോദരൻ അയ്യപ്പൻ റോഡ് വഴി കടവന്ത്ര ജംക്‌ഷനിലെത്തി കെകെ റോഡ് വഴി സലിം രാജൻ പാലത്തിലൂടെ എംജി റോഡിലേക്ക്. 

നാളെ രാവിലെ 9 മുതൽ 11 വരെ വില്ലിങ്ഡൻ ദ്വീപ്, തേവര ഫെറി, കുണ്ടന്നൂർ ജംക്‌ഷൻ, തൃപ്പൂണിത്തുറ മിനി ബൈപാസ്, കണ്ണംകുളങ്ങര, പുതിയകാവ്, നടക്കാവ്, പുത്തൻകാവ് ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം. ഐലൻഡ് ഭാഗത്തു നിന്നു കുണ്ടന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊച്ചി–മധുര റോഡ് ഒഴിവാക്കണം.

തേവര, പള്ളിമുക്ക്, എസ്എ റോഡ്, വൈറ്റില വഴി പോകണം. അരൂർ ഭാഗത്തു നിന്നു തൃപ്പൂണിത്തുറയ്ക്കുള്ള വാഹനങ്ങൾ കൊച്ചി–മധുര റോഡ് ഒഴിവാക്കി, വൈറ്റില വഴി പോകണം. തൃപ്പൂണിത്തുറ – പേട്ട ഭാഗത്തു നിന്നു കുണ്ടന്നൂരിലേക്കുള്ള വാഹനങ്ങൾ ചമ്പക്കര, വൈറ്റില വഴി. കോട്ടയം, വൈക്കം ഭാഗത്തു നിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ മിനി ബൈപാസ് ഒഴിവാക്കി, സ്റ്റാച്യു ജംക്‌ഷനിലെത്തി, വടക്കേക്കോട്ട, പേട്ട വഴി വൈറ്റിലയ്ക്ക്.

Related post