കൊച്ചിയിൽ ലോക്ക് ഡൗൺ ലംഘിച്ച് കുർബാന; വൈദികൻ അറസ്റ്റിൽ

കൊച്ചിയിൽ ലോക്ക് ഡൗൺ ലംഘിച്ച് കുർബാന; വൈദികൻ അറസ്റ്റിൽ

കൊച്ചിയിൽ ലോക്ക്ഡൗൺ ലംഘിച്ച് കുർബാന നടത്തിയ വൈദികനും പങ്കെടുത്ത ആറു വിശ്വാസികളും അറസ്റ്റിലായി. കൊച്ചി വില്ലിംഗ്ടൺ ഐലൻഡിലെ സ്റ്റെല്ലാ മേരി പള്ളിയിലെ വൈദികൻ ഫാദർ അഗസ്റ്റിൻ പാലയിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിശ്വാസികളായ ഫിലിപ്പോസ്, അലക്സ് പെരേര, ഷീബ ബിജു, ബിജിമോൾ, എൽസി, പുഷ്പ എന്നിവരും ഹാർബർ പോലീസിന്റെ പിടിയിലായി. പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമപ്രകാരം പൊാലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും ലഭിയ്ക്കാവുന്ന കുറ്റമാണിത്. രാവിലെ ഏഴുമണിയ്ക്ക് കുർബാന ആരംഭിച്ചപ്പോൾ ഗെയ്റ്റ് തുറന്നിട്ടത് കണ്ടാണ് അകത്ത് കയറിയതെന്നാണ് വിശ്വാസികൾ പൊലീസിനോട് പറഞ്ഞു.

Related post