ജില്ലാ ജയിലിന്റെ വക പെട്രോൾ പമ്പും

ജില്ലാ ജയിലിന്റെ വക പെട്രോൾ പമ്പും

വാണിജ്യ മേഖലയിലേക്ക് കടന്നു ലാഭം കൊയ്യുന്ന ജില്ലാ ജയിലിന്റെ വക പെട്രോൾ പമ്പും. സീപോർട്ട് എയർപോർട്ട് റോഡിൽ ചിറ്റേത്തുകരയിലെ ജില്ലാ ജയിലിനോടു ചേർന്ന സ്ഥലത്താണ് പെട്രോൾ പമ്പ് സ്ഥാപിക്കുന്നത്. തടവുകാരാകും പമ്പിലെ ജീവനക്കാർ. സുരക്ഷാ സന്നാഹങ്ങളോടെയാണ് പമ്പ് തുറക്കുന്നത്.

ഐഒസി അധികൃതർ സ്ഥലം സന്ദർശിച്ചു. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ജയിൽ വകുപ്പു നടത്തുന്ന സംസ്ഥാനത്തെ രണ്ടാമത്തെ പെട്രോൾ പമ്പാകും ജില്ലാ ജയിലിലേത്. തിരുവനന്തപുരം സെൻട്രൽ ജയിലിനോടനുബന്ധിച്ചു പെട്രോൾ പമ്പ് പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലാ ജയിലിനോടും കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളോടും ചേർന്നും പെട്രോൾ പമ്പ് നിലവിൽ വരും. വനിതാ തടവുകാരെ ഉൾപ്പെടെ ഇവിടങ്ങളിൽ ജോലിക്കു നിയോഗിക്കാനാണ് തീരുമാനം.

Related post