മലയാളി പ്രിയങ്ക രാധാകൃഷ്ണന് ന്യൂസിലന്‍ഡില്‍ മന്ത്രിസ്ഥാനം

മലയാളി പ്രിയങ്ക രാധാകൃഷ്ണന് ന്യൂസിലന്‍ഡില്‍ മന്ത്രിസ്ഥാനം

ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണന്‍ അംഗമായി. ഗ്രാന്റ് റോബര്‍ട്‌സണ്‍ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.

14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയായ പ്രിയങ്ക എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ – ഉഷ ദമ്പതികളുടെ മകളാണ്. കുട്ടിക്കാലത്ത് കുടുംബം സിംഗപ്പൂരിലേക്കു താമസം മാറിയശേഷം വെല്ലിങ്ടന്‍ സര്‍വകലാശാലയില്‍ നിന്നു ഡവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടാനാണ് പ്രിയങ്ക ന്യൂസീലന്‍ഡിലെത്തിയത്.

ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സണാണു ഭര്‍ത്താവ്.

English Summary: priyanca radhakrishnan in newzealand cabinet

Related post