പബ്‌ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രം

പബ്‌ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രം

ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈല്‍ ഗെയിമായ പബ്ജി ഉള്‍പ്പെടെ നിരോധിച്ചതെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും സുരക്ഷയ്ക്കും പ്രതിരോധ സംവിധാനങ്ങൾക്കും ഭീഷണിയാണെന്നു കാണിച്ചാണ് നിരോധനം. ആൻഡ്രോയിഡിലും ഐഒഎസിലും ഉള്ള ചൈനീസ് ആപ്പുകൾ ഉപഭോക്താക്കളുടെ ഡേറ്റ ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഇത് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിനു പോലും ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ– ചൈന സംഘർഷത്തിനു പിന്നാലെയാണ് ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിക്കുന്നത്. ആദ്യ ഘട്ടത്തിൽ ടിക്ടോക് ഉൾപ്പെടെ 53 ആപ്പുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു.

Related post