മെയ് മൂന്നു വരെ ട്രെയിനുകള്‍ ഓടില്ല

മെയ് മൂന്നു വരെ ട്രെയിനുകള്‍ ഓടില്ല

സമ്പൂര്‍ണ അടച്ചിടല്‍ നീട്ടിയ സാഹചര്യത്തില്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകളും മെയ് മൂന്നിന് ശേഷമേ പുനരാരംഭിക്കൂ. മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുകയും അതിന് ശേഷം രോഗ വ്യാപനം തടയാന്‍ കഴിഞ്ഞ ഇടങ്ങള്‍ക്ക്  ഇളവ്‌ അനുവദിച്ചാലും ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നു വരെ ട്രെയിനുകള്‍ ഓടാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചന. ഏപ്രില്‍ 14ന് അര്‍ധരാത്രി വരെയാണ് നേരത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്‌.

എന്നാൽ ഏപ്രിൽ 15 മുതലുള്ള യാത്രയ്ക്ക് റെയിൽവേ ബുക്കിങ് പുനരാരംഭിച്ചപ്പോൾ ഓൺലൈൻ വഴി ടിക്കറ്റ് എടുക്കാൻ വൻ തിരക്ക് ആയിരുന്നു. പല ട്രെയിനുകളുടെയും ടിക്കറ്റ് ലഭ്യത വെയ്റ്റ് ലിസ്റ്റിലേക്ക് എത്തി. കോവിഡ്–19 പ്രതിരോധത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കാത്തതിനാൽ ഓൺലൈൻ വഴി മാത്രമാണ് ടിക്കറ്റ് എടുക്കാൻ സാധിച്ചിരുന്നത്. 15നു ശേഷവും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം വരുത്തേണ്ട സാഹചര്യം ഉണ്ടെങ്കിൽ ബുക്ക് ചെയ്ത തുക തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചിരുന്നു.

Related post