വേനൽച്ചൂടിനിടയിൽ ആശ്വാസമായി അപ്രതീക്ഷിത മഴ

വേനൽച്ചൂടിനിടയിൽ ആശ്വാസമായി അപ്രതീക്ഷിത മഴ

മഴയെ വരവേറ്റു കൊച്ചി നഗരം. ഇന്നലെ പുലർച്ചെ നാലു മണിമുതൽ  മഴ  പെയ്തു തുടങ്ങി. വേനൽമഴ പ്രതീക്ഷിക്കാതിരുന്നതിനാൽ പലരും സംശയത്തോടെ പുറത്തേക്കിറങ്ങി നോക്കി.  രാവിലെ 8 മണിക്കു വീണ്ടും മഴ പെയ്തതോടെ ചൂടു കുറഞ്ഞു. റോഡിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. പൊടിപടലങ്ങൾക്കും ശമനമുണ്ടായി.

മഴയ്ക്കു ശേഷവും 11 മണി വരെ ആകാശത്തു മഴക്കാറുണ്ടായിരുന്നു. ചൂടിന്റെ വേവലാതികൾക്കിടയിൽ പെയ്ത മഴയായതിനാൽ ജനങ്ങൾക്കും ആശ്വാസമായി. കൊച്ചി നഗരത്തിലും തൃപ്പൂണിത്തുറ, തൃക്കാക്കര, ഇടപ്പള്ളി, പറവൂർ, കാക്കനാട് പ്രദേശങ്ങളിലുമാണ് ഇന്നലെ പുലർച്ചെ മഴ പെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ കൊച്ചിയിൽ മഴ പെയ്തിരുന്നെങ്കിലും ചൂടിനു ശമനമുണ്ടായിരുന്നില്ല.

Related post