പെരുന്നാൾ പ്രമാണിച്ച്  ഞായർ ലോക്ഡൗണിൽ ഇളവ്

പെരുന്നാൾ പ്രമാണിച്ച് ഞായർ ലോക്ഡൗണിൽ ഇളവ്

ഈദുൽ ഫിത്‌ർ പ്രമാണിച്ച് ഇന്നു ഞായർ ലോക്ഡൗണിൽ ഇളവ്. സാധാരണ ഞായറാഴ്ചകളിൽ അവശ്യ സർവീസുകൾക്കുള്ള പതിവ് ഇളവുകൾക്കു പുറമേയാണിത്. 

ബേക്കറി, തുണിക്കട, ഫാൻസി സ്റ്റോർ, ചെരിപ്പുകട എന്നിവയ്ക്കു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. രാവിലെ 6 മുതൽ 11 വരെ ഇറച്ചി, മീൻ വിൽപനയാകാം.

ജില്ലയ്ക്കു പുറത്തുള്ള ബന്ധുവീടുകളിലേക്കും വാഹനയാത്രയാകാം. സാമൂഹിക അകലം ഉറപ്പാക്കണം; മാസ്ക് ധരിക്കണം. ഈദ്ഗാഹ് ഉണ്ടാവില്ല. നമസ്കാരം വീടുകളിൽ നിർവഹിക്കണം.

ഈദ്ഗാഹോ പള്ളികളിൽ നമസ്കാരമോ ഇല്ലാതെ ഇന്ന് ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ). വീടുകളിൽ മാത്രമാകും ഈദ് നമസ്കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളികളിലും പൊതുസ്ഥലങ്ങളിലും നമസ്കാരമില്ലാത്തത്.

Related post