മാസപ്പിറവി ദൃശ്യമായി; റമസാൻ വ്രതാരംഭം നാളെ മുതൽ

മാസപ്പിറവി ദൃശ്യമായി; റമസാൻ വ്രതാരംഭം നാളെ മുതൽ

കേരളത്തില്‍ നാളെ റമസാന്‍ വ്രതാരംഭം. വ്യാഴാഴ്ച മാസപ്പിറവി ദര്‍ശിച്ചതിനാല്‍ വെള്ളിയാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

റമദാന്‍ നോമ്പുകാലത്ത് റസ്റ്റോറന്റുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കാനുള്ള സമയം നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു. രാത്രി 10 മണിവരെയാണ് സമയം നീട്ടി നല്‍കിയത്. നോമ്പുകാലത്ത് പഴവര്‍ഗങ്ങളുടെ വില വര്‍ധിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്ന നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Related post