അടുത്തയാഴ്ച മുതൽ സലൂണുകളിൽ മുടി വെട്ടാം

അടുത്തയാഴ്ച മുതൽ സലൂണുകളിൽ മുടി വെട്ടാം

അടുത്തയാഴ്ച മുതൽ സലൂണുകളിൽ മുടി വെട്ടാം. അടുത്ത ശനി, ഞായർ ദിവസങ്ങളിലാണു ജില്ലയിൽ ഹെയർ കട്ടിങ് സലൂണുകൾ അഥവാ ബാർബർ ഷോപ്പുകൾ തുറക്കുക.  കോവിഡ് പ്രതിരോധ മാനദണ്ഡപ്രകാരം ഓറഞ്ച് എ സോണിൽപ്പെടുന്ന ജില്ലയിൽ 24 വരെയാണു ലോക് ഡൗൺ.  പ്രഫഷനൽ സഹായത്തോടെ മുടി വെട്ടണമെങ്കിൽ അതു വരെ കാത്തിരിക്കണം. 

പല സലൂണുകളിലും ബുക്കിങ് സ്വീകരിച്ചു തുടങ്ങി.   തുടക്കത്തിൽ രാവിലെ 8 മുതൽ 5 വരെയാകും സലൂണുകൾ തുറക്കുക. ഇതു സംബന്ധിച്ച് 25നു മുൻപ് ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ എത്തുമെന്നാണു പ്രതീക്ഷ. മുടി വെട്ടുകയും താടി ട്രിം ചെയ്യുകയും ചെയ്യും. എന്നാൽ, ഷേവിങ് പരമാവധി ഒഴിവാക്കാനാണ് ആലോചന. 30 മിനിറ്റ് വ്യത്യാസത്തിലാണ്  ഓരോരുത്തർക്കും സമയം അനുവദിക്കുക.  ഒരാളുടെ മുടി വെട്ടിക്കൊണ്ടിരിക്കുമ്പോൾ മറ്റൊരാൾക്ക് അകത്തു കാത്തിരിക്കാം. ഒരാൾക്കു പുറത്തും. എസി ഉപയോഗിക്കരുതെന്നു നേരത്തെ സർക്കാർ നിർദേശിച്ചിരുന്നു. 

ആലുവയിലെ സലൂണുകളിൽ ഇന്നലെത്തന്നെ 20 ലേറെ ബുക്കിങ് ആയി. മുൻഗണന സ്ഥിരം കക്ഷികൾക്ക്.   ഏറെ സമയം ചെലവിട്ടു മുടിയിൽ മിനുക്കു പണികൾ ചെയ്യിച്ചിരുന്ന യുവാക്കളിൽ പലരും തൽക്കാലം അവിടേക്കുണ്ടാവില്ല. പലരും ഇതിനകം മൊട്ടത്തലയന്മാരായി മാറിക്കഴിഞ്ഞു. കോവിഡ് കാല മൊട്ടയടി സലൂണിലല്ലായിരുന്നു; വീടുകളിൽ പരസ്പര സഹായത്തോടെ! 

Related post