കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് മുൻ എഎസ്ഐ

കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് മുൻ എഎസ്ഐ

കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം. തിരുവനന്തപുരം പോത്തൻകോട്ട് വാവറമ്പലത്ത് മുൻ എഎസ്ഐ അബ്ദുൾ അസീസ് (69) ആണ് മരിച്ചത്. മാർച്ച് 13 നാണ് രോഗലക്ഷണം പ്രകടിപ്പിച്ചത്. ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 23ന് ആശുപത്രിയിലാക്കി. ആദ്യഫലം നെഗറ്റീവ് ആയിരുന്നു.

ഐസലേഷൻ വാർഡിൽ ഹൃദയാഘാതവും പക്ഷാഘാതവും വന്നു. ഉയർന്ന രക്ത സമ്മർദവും തൈറോയിഡ് പ്രശ്നങ്ങളും ഉണ്ടായിരുന്നു. വൃക്കകളുടെ പ്രവർത്തനവും തകരാറിലായി. ഡയാലിസിസും നടത്തി. 5 ദിവസമായി ജീവൻ നിലനിർത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

അതേസമയം, രോഗബാധ എങ്ങനെയെന്നു വ്യക്തമല്ല. വിദേശയാത്ര നടത്തിയിട്ടില്ല. രോഗബാധിതരുമായി ഇടപഴകിയിട്ടുമില്ല. മാർച്ച് അഞ്ചിനും 23നും ഇടയിൽ വിവാഹ, സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു. പങ്കെടുത്ത പ്രാർഥനകളിലെ ആൾ സാന്നിധ്യവും പരിശോധനയിൽ. സംസ്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നടത്തും.

Related post