നിർമാതാവിനോട് ക്ഷമ ചോദിച്ച് ഷെയ്ൻ നിഗം

നിർമാതാവിനോട് ക്ഷമ ചോദിച്ച് ഷെയ്ൻ നിഗം

വിവാദങ്ങളെ തുടർന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച ‘വെയിൽ’ സിനിമയുടെ നിർമാതാവ് ജോബി ജോർജിനോടു ക്ഷമ ചോദിച്ചും കരാർ അനുസരിച്ച് ശേഷിക്കുന്ന പ്രതിഫലം ഇല്ലാതെ തന്നെ ചിത്രത്തിൽ അഭിനയിക്കാൻ തയാറാണെന്നും വ്യക്തമാക്കി ഷെയ്ൻ നിഗം കത്തയച്ചു. 

പ്രൊഡ്യുസേഴ്സ് അസോസിയേഷനോടു ചർച്ച ചെയ്തു തീരുമാനം അറിയിക്കാമെന്നു ജോബി മറുപടി നൽകി. തെറ്റു പറ്റിയെന്നും ക്ഷമിക്കണമെന്നും സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്നും കത്തിൽ ഷെയ്ൻ പറയുന്നു. കരാർ പ്രകാരമുള്ള പ്രതിഫലമായ 40 ലക്ഷം രൂപയിൽ ഇനി നൽകാൻ ശേഷിക്കുന്ന 16 ലക്ഷം രൂപ വേണ്ടെന്നും ഷെയ്ൻ വ്യക്തമാക്കി. 

വെയിൽ സിനിമയുടെ ഷൂട്ടിങ്ങിൽ ഷെയ്ൻ സഹകരിക്കുന്നില്ലെന്ന നിർമ്മാതാവിന്റെ പരാതിയെ തുടർന്നാണ് ഷെയ്നുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിക്കുന്നത്. എന്നാൽ നിർമ്മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാരോപിച്ചുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പുറത്തായതോടെയാണ് പ്രശ്നം രൂക്ഷമായത്. 

Related post