മനോരോഗി പരാമർശത്തിൽ ഷെയ്ൻ നിഗം മാപ്പു പറഞ്ഞു

മനോരോഗി പരാമർശത്തിൽ ഷെയ്ൻ നിഗം മാപ്പു പറഞ്ഞു

നിർമാതാക്കളെ മനോരോഗികൾ എന്നു പരാമർശിച്ചതിൽ മാപ്പു പറഞ്ഞു നടൻ ഷെയ്ൻ നിഗം. പരാമർശത്തിൽ ഖേദം പ്രകടപ്പിച്ച് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയ്ക്കാണു ഷെയ്ൻ കത്തു നൽകിയത്. തെറ്റായ പരാമർശം മനപ്പൂർവമായിരുന്നില്ലെന്നും തന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടപ്പിക്കുന്നു എന്നും വിഷയം രമ്യമായി പരിഹരിക്കണമെന്നും കത്തിൽ പറയുന്നു. 

ഷെയ്ന്റെ ഇ– മെയിൽ ലഭിച്ചതായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത് സ്ഥിരീകരിച്ചു. എന്നാൽ ഉല്ലാസം എന്ന സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്നുമായി ചർച്ചകൾക്കില്ലെന്നു നേരത്തെ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നൽകിയ കത്തിന് ഷെയ്ൻ ഇതുവരെ അസോസിയേഷനു മറുപടി നൽകിയിട്ടില്ല.  ഷെയ്നുമായി നേരിട്ടൊരു ചർച്ചയ്ക്കില്ലെന്ന് അസോസിയേഷൻ നേരത്തെ തീരുമാനം എടുത്തിട്ടുളളതിനാൽ ജനുവരിയിൽ നടക്കുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മാത്രമേ ഈ വിഷയത്തിൽ തുടർനടപടികൾ ഉണ്ടാകൂ എന്നാണ് സൂചന.

Related post