ഷെയ്നിന്റെ വിലക്ക് നീക്കി; നാളെ ‘വെയിൽ’ ഷൂട്ടിനെത്തും

ഷെയ്നിന്റെ വിലക്ക് നീക്കി; നാളെ ‘വെയിൽ’ ഷൂട്ടിനെത്തും

നടൻ ഷെയ്ൻ നിഗമിനു നിർമാതാക്കൾ ഏർപ്പെടുത്തിയിരുന്ന വിലക്കു നീങ്ങി. നാളെ മുതൽ വെയിൽ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. മാർച്ച് 31നു ശേഷം കുർബാനിയിൽ ജോയിൻ ചെയ്യും. സിനിമാ വ്യവസായത്തില്‍ ഏല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനും തീരുമാനമായി.  നിർമാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാൻ നഷ്ട പരിഹാരം നൽകാൻ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ ധാരണയായിരുന്നു. വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് മുപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി ഷെയ്ൻ നൽകും. 

Related post