കൊറോണ ബോധവല്‍ക്കരണ ഗാനവുമായി വിപിഎസ് ലേക്ക്‌ഷോറും ഷീ മീഡിയാസും

കൊറോണ ബോധവല്‍ക്കരണ ഗാനവുമായി വിപിഎസ് ലേക്ക്‌ഷോറും ഷീ മീഡിയാസും

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം അവതരിപ്പിച്ച ബ്രേക്ക് ദി ചെയിന്‍ പ്രചാരണ പരിപാടിയുടെ ഇതിവൃത്തത്തില്‍ ഊന്നിക്കൊണ്ട് പൊതുജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ലക്ഷ്യമിട്ട് കൊച്ചി വിപിഎസ് ലേക് ഷോര്‍ ഹോസ്പിറ്റല്‍, ഷീ മീഡിയാസിന്റെ ബാനറില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ കോവിഡ് 19 എന്ന മ്യൂസിക് വീഡിയോയുടെ പ്രകാശനം എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകനായ ജോണ്‍ ഡിറ്റോയ്ക്ക് നല്‍കി സംഗീത സംവിധായകന്‍ ശരത് മോഹന്‍ നിര്‍വഹിച്ചു. കൊറോണാ വൈറസ് പരത്തുന്ന മാരകവ്യാധിയുടെ ആശങ്കകള്‍ നിലനില്‍ക്കുന്ന ഈ സമയത്ത് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലും ഷീ മീഡിയാസും ചേര്‍ന്ന് ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്.

ആരോഗ്യ കേരളം വെല്ലുവിളികള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി സഹകരിച്ച് കൊറോണയോട് പൊരുതാന്‍ വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലും സജ്ജമായിക്കഴിഞ്ഞെന്ന് സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു. ഹോസ്പിറ്റലില്‍ ആധുനിക സജ്ജീകരണങ്ങളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കു പുറമെ വൈറസിന്റെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടുള്ള ഫീവര്‍ ഡെസ്‌കകളും പ്രവര്‍ത്തനം തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. അതേ സമയം വ്യക്തിതലത്തില്‍ രോഗപ്രതിരോധത്തിനാവശ്യമായ ഉപകരണങ്ങളും കെമിക്കലുകളും വിപണിയില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Stop Transmission of Covid-19(Corona Virus

We are with you. Let us break the chain.VPS Lakeshore Presents "Stop Transmission of Covid-19(Corona Virus)".#coronavirus #stoptransmissionofcovid19

VPS Lakeshore ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಮಾರ್ಚ್ 18, 2020

Related post