കൊച്ചിയിൽ നിന്ന് ഇന്നും നാളെയും വിമാനങ്ങൾ

കൊച്ചിയിൽ നിന്ന് ഇന്നും നാളെയും വിമാനങ്ങൾ

ഇന്നും നാളെയും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന പ്രത്യേക വിമാനങ്ങളിൽ യാത്രക്കാരെ അയയ്ക്കുന്നതു കർശന ആരോഗ്യസുരക്ഷാ നടപടികളോടെ. ഇന്ന് ഒമാൻ എയർ മസ്കത്തിലേക്കും നാളെ എയർഇന്ത്യ ഫ്രാൻസിലേക്കുമാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്.   ഇന്നത്തെ ഒമാൻ എയർ വിമാനത്തിൽ കൊച്ചിയിൽ നിന്ന് 53 ഒമാൻ സ്വദേശികളാണു പുറപ്പെടുക.

ഉച്ചയ്ക്ക് 2ന് മസ്കത്തിൽ നിന്നെത്തുന്ന വിമാനം 2.50ന് ഇവിടെ നിന്ന് പുറപ്പെട്ട് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും കുടുങ്ങിയ ഒമാനികളുമായി വൈകിട്ടോടെ മസ്കത്തിലേക്കു പുറപ്പെടും. നാളെ എയർഇന്ത്യ വിമാനം ഇന്ത്യയിൽ കുടുങ്ങിയിട്ടുള്ള ഫ്രഞ്ച് പൗരൻമാരെ നാട്ടിലെത്തിക്കുന്നതിനാണ് സർവീസ് നടത്തുന്നത്. ബെംഗളൂരുവിൽ നിന്ന് രാവിലെ 6.45ന് കൊച്ചിയിൽ എത്തുന്ന വിമാനം 8ന് ഇവിടെ നിന്ന് മുംബൈ വഴി പാരിസിലേക്കു പറക്കും. മസ്കത്ത് വിമാനത്തിൽ പോകാനുള്ളവർ 12 മണിയോടെ വിമാനത്താവളത്തിലെത്തും. 

Related post