ശ്രീശാന്ത് കളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു

ശ്രീശാന്ത് കളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു

ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഏഴു വർഷത്തോളം നീണ്ട വിലക്കിനുശേഷം മലയാളി താരം എസ്. ശ്രീശാന്ത് കളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബ്ഡ്സ്മാൻ ഏഴു വർഷമാക്കി കുറച്ചിരുന്നു. ഇതോടെ സെപ്റ്റംബർ മുതൽ കളത്തിലിറങ്ങാൻ ശ്രീശാന്തിന് അവസരം ലഭിക്കും. തിരിച്ചുവരവ് മുൻനിർത്തി നിലവിൽ കഠിനമായ പരിശീലനത്തിലാണ് മുപ്പത്തേഴുകാരനായ ശ്രീശാന്ത്. ഈ വർഷത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ശ്രീശാന്തിനെയും പരിഗണിക്കുമെന്ന് കേരള പരിശീലകൻ ടിനു യോഹന്നാൻ വ്യക്തമാക്കി.

English Summary: Sreesanth to make his comeback.

Related post