നക്ഷത്ര ആമകളുമായി 5 പേർ പിടിയിൽ

നക്ഷത്ര ആമകളുമായി 5 പേർ പിടിയിൽ

കൊച്ചിയിൽ നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ 5 പേർ വനം വകുപ്പിന്റെ പിടിയിൽ. ഇവരിൽ നിന്ന് 5 നക്ഷത്ര ആമകളെ കണ്ടെടുത്തു. തൃശൂർ പെങ്ങാമുക്ക് സ്വദേശി എം.ജെ. ജിജി (43), ചെന്നൈ കാഞ്ചിപുരം സ്വദേശി മധു (23), കാഞ്ചിപുരം ഗാന്ധി നഗർ ദുർഗ അമ്മൻ കോവിൽ ഇ. ഇളങ്കോവൻ (46), കാഞ്ചിപുരം ചമ്മഞ്ചേരി സ്വദേശി ഭാസ്‌കർ (30), ചെന്നൈ വെസ്റ്റ് താംബരം എം.കെ. റെഡ്‌ഡി സ്ട്രീറ്റ് അഭിരാമി പ്ലാസയിൽ ജെ. ആൻഡ്രൂ (28) എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വൈറ്റിലയിലെ ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തത്. 

വനം വകുപ്പ് ഉദ്യോഗസ്ഥർ 2 ദിവസമായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് ആമയെ കൊണ്ടുവന്നത്. ഇന്നലെ ആമയെ വാങ്ങാൻ എത്തിയ ജിജിയും ഇളങ്കോവനും ഹോട്ടൽ മുറിയിൽ പ്രവേശിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. ജിജിക്കൊപ്പം ആമയെ വാങ്ങാൻ പദ്ധതിയിട്ട ചെങ്ങന്നൂർ സ്വദേശി അമലിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ വനം വകുപ്പ് കോടനാട് റേഞ്ചിന് കൈമാറി. തെളിവെടുപ്പിനു ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.

Related post