ഞായറാഴ്ചകളിൽ സൂപ്പർ മാർക്കറ്റുകൾ അവധി

ഞായറാഴ്ചകളിൽ സൂപ്പർ മാർക്കറ്റുകൾ അവധി

സൂപ്പർമാർക്കറ്റ് വെൽഫെയർ‌ അസോസിയേഷൻ ഓഫ് കേരളയിൽ അംഗങ്ങളായ സൂപ്പർ‌മാർക്കറ്റുകൾ സംസ്ഥാനത്ത് ഇന്നു തുറക്കില്ല. ലോക്‌ഡൗൺ തീരുന്നതുവരെ ഞായറാഴ്ചകളിൽ പ്രവർത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. വളരെക്കുറച്ച് ജീവനക്കാർ മാത്രമാണ് ഇപ്പോൾ‍ കടകളിലെത്തുന്നത്. ഇവർക്ക് ആഴ്ചയിലൊരിക്കലെങ്കിലും ലീവ് കൊടുക്കാൻ വേണ്ടിയാണു തീരുമാനമെന്ന് അസോസിയേഷൻ വ്യക്തമാക്കി. ബാക്കി 6 ദിവസങ്ങളിലും 7 മുതൽ 5 വരെ പ്രവർത്തിക്കും. കേരളത്തിനു പുറത്ത് ആസ്ഥാനമുള്ള വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകൾ അസോസിയേഷനിൽ അംഗങ്ങളല്ല.

Related post