സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരിൽനിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. എൻഐഎ സംഘം  വാളയാർ ചെക്പേ‍ാസ്റ്റ് കടന്നു. ഉച്ചയോടെ കെ‍ാച്ചിയിലെത്തും. പാലക്കാട് കഴിഞ്ഞപ്പോൾ പ്രതികളുടെ വാഹനത്തിന്റെ ടയർ പഞ്ചറായത് കുറച്ചുനേരത്തേക്ക് ആശങ്കയുണ്ടാക്കി. 

ഇന്നലെ ഉച്ചയേ‍ാടെയാണ് ബെംഗളൂരുവിലുള്ള സ്വപ്നയുടെയും സന്ദീപിന്റെയും താമസ സ്ഥലത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചത്. തുടർന്ന് സുരക്ഷ ഏർപ്പെടുത്തി. വൈകിട്ട് ഏഴോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ബെംഗളൂരുവിൽനിന്ന് എവിടെയും നിർത്താതെയാണു പ്രതികളുമായി സംഘം കേരളത്തിലേക്കു യാത്ര ചെയ്യുന്നത്.

English Summary: Gold Case: Swapna and Sandeep got arrested

Related post