അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ്

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ്. ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും ആരോഗ്യനില തൃപ്‍തികരമാണ്. ജയ ബച്ചന്‍റെയും ഐശ്വര്യ റായിയുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്.  ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിഗ്–ബിയെ ഇന്നലെ വൈകിട്ടോടെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പത്തരയോടെ അമിതാഭിന്‍റേയും പിന്നീട് അഭിഷേകിന്‍റേയും പരിശോധനാഫലങ്ങള്‍ വന്നു. ഇരുവര്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.  അമിതാഭ് ബച്ചനാണ് കോവിഡ് പോസിറ്റീവായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആദ്യം അറിയിച്ചത്. പിന്നീട് അഭിഷേകും വിവരം പങ്കുവച്ചു. അമിതാഭിന്‍റെ […]Read More