കരിപ്പൂർ വിമാനത്താവളത്തിൽ ലാ‍ൻഡിങ്ങിനിടെ വിമാനം താഴ്ചയിലേക്കു വീണു; രണ്ടായി പിളർന്നു

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അപകടത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനമാണ് പകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഡൽഹിയിൽ നിന്നുള്ള വിമാനമാണെന്ന വിവരവും ലഭിക്കുന്നുണ്ട്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിൻ്റെ മുൻഭാഗം കൂപ്പുകുത്തി. പരുക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്. 177 യാത്രക്കാർ ഉൾപ്പെടെ 190 […]Read More

ഗ്ലാസ് ചീളുകൾ ദേഹത്തു തുളച്ചു കയറി വീട്ടമ്മ മരിച്ചു.

ബാങ്കിൽ നിന്നു തിടുക്കത്തിൽ പുറത്തേക്കോടുന്നതിനിടെ അബദ്ധത്തിൽ ചില്ലുവാതിലിൽ ഇടിച്ചു വീണ വീട്ടമ്മ ഗ്ലാസ് ചീളുകൾ ദേഹത്തു തുളച്ചു കയറി  മരിച്ചു. ചേരാനല്ലൂർ മങ്കുഴി തേലക്കാട്ട് നോബിയുടെ ഭാര്യ ബീനയാണു  (43) മരിച്ചത്. പെരുമ്പാവൂർ എഎം റോഡിൽ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ബാങ്കിനുള്ളിൽ ചെലാൻ പൂരിപ്പിച്ചു കൊണ്ടിരുന്ന ബീന ഇരുചക്ര വാഹനത്തിൽ വച്ചു മറന്ന താക്കോൽ എടുക്കാൻ ധൃതിയിൽ പുറത്തേക്കോടുകയായിരുന്നു. അടഞ്ഞു കിടന്ന  വാതിലിൽ ശക്തിയായി ഇടിച്ചതോടെ ചില്ല് തകർന്നു ദേഹത്തു തുളഞ്ഞു […]Read More

കരിങ്കൽ ക്വാറിയിൽ പാറ അടർന്നു വീണ് 2 തൊഴിലാളികൾ മരിച്ചു

മണീട് ആനമുന്തിയിൽ  കരിങ്കൽ ക്വാറിയിൽ പാറ അടർന്നു വീണ് 2 തൊഴിലാളികൾ  മരിച്ചു. മണീട് മേമ‌ുഖം കാട്ടാമ്പള്ളിമറ്റത്തിൽ കെ.ടി.ശശി (50), ബംഗാൾ ജൽപായ്ഗ‍ുരി സ്വദേശി ദീപക് നട്ര (28) എന്നിവരാണ്  മരിച്ചത്. മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് ഇവര പുറത്തെടുത്തത്.  ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു ഇരുവരുടെയും മരണം.Read More

ഓടിക്കൊണ്ടിരുന്ന കാറിലേക്ക് മരം വീണു

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വൻമരം വീണു. യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഹൈക്കോടതിക്ക് സമീപമാണ് സംഭവം. കാർ പാർക്ക് ചെയ്യാനായി പോകുമ്പോഴാണ് മരം കാറിന് മുകളിലേക്ക് വീണത്. കാറിലേക്ക് മരം വീണയുടനെ വാഹനത്തിൽനിന്ന് ഡ്രൈവർ ഓടിയിറങ്ങിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഹൈക്കോടതിയുടെ പ്രധാന കവാടത്തിന് എതിർവശത്ത് റോഡരികിൽ നിന്നിരുന്ന മരമാണ് കാറിലേക്ക് വീണത്. ഈ വാഹനത്തിനോടൊപ്പം സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറും മരത്തിന്റെ ചില്ലകൾ വീണ് ഭാഗികമായി തകർന്നിട്ടുണ്ട്. എറണാകുളം ക്ലബ്ബ് റോഡിൽനിന്ന് […]Read More

കൊച്ചി നഗരത്തിൽ കനത്തമഴ, കടകളിൽ വെള്ളം കയറി; വ്യാപക നാശനഷ്ടം

ജില്ലയിൽ തകർത്തുപെയ്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണു പലയിടത്തും ഗതാഗതതടസ്സവും വൈദ്യുതി തടസ്സവുമുണ്ടായി. രാത്രി വൈകിയും പലയിടത്തും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. വൈകിട്ട് 5 മണിയോടെയാണു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടങ്ങിയത്. ഒപ്പം മിന്നലും കനത്ത കാറ്റുമുണ്ടായി. ഒരു മണിക്കൂറോളം കനത്ത മഴ ലഭിച്ചതോടെ കൊച്ചി നഗരത്തിൽ എംജി റോഡിലും പരിസരത്തും വെള്ളക്കെട്ടുണ്ടായി. കർഷക റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. ഇത് അഗ്നിരക്ഷാ സേനയെത്തി മുറിച്ചു നീക്കി. മേൽപാലം പണി […]Read More

സൈക്കിളിൽ സഞ്ചരിക്കവേ ടിപ്പർ ലോറിയിടിച്ചു കുട്ടി മരിച്ചു

സൈക്കിളിൽ പോകുകയായിരുന്ന ബാലൻ വീടിനടുത്തുവെച്ച് എതിർദിശയിൽ നിന്നെത്തിയ ടിപ്പർ ലോറിയിടിച്ചു മരിച്ചു.  പനയക്കടവ് കുഴിക്കണ്ടത്തിൽ ജിന്നാസിന്റെയും സബീനയുടെയും മകൻ മുഹമ്മദ് ജസീം (9) ആണ് ലോറിക്കടിയിൽപ്പെട്ടു തൽക്ഷണം മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ പനയക്കടവ്–തലക്കൊള്ളി റോഡിലാണ് അപകടം. തലക്കൊള്ളി ഭാഗത്തു നിന്ന് സിമന്റിഷ്ടികയും കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. തലക്കൊള്ളി പാലത്തിൽ നിന്നുള്ള ഇറക്കത്തിൽ ഇടുങ്ങിയ റോഡിലൂടെ അമിത വേഗത്തിലാണ് ലോറിയെത്തിയത്.  നേരേയുള്ള റോഡിൽ എതിർദിശയിൽ നിന്നു സൈക്കിളിൽ വരികയായിരുന്ന ജസീമിനെ ദൂരത്തു നിന്നേ കാണാമായിരുന്നെങ്കിലും […]Read More

കണ്ടെയ്‌നർ ലോറികളുടെ ഇടയിൽപെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു

വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ 2 കണ്ടെയ്‌നർ ലോറികളുടെ ഇടയിൽപ്പെട്ട സ്‌കൂട്ടറിൽ നിന്നു തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ മരിച്ചു. ഫോർട്ട്‌വൈപ്പിൻ കുരിശിങ്കൽ ജോസഫിന്റെയും (സുരേഷ്) ഷിജിയുടെയും മകൻ സാമുവൽ ജോസഫ് (സാം – 24) ആണ് മരിച്ചത്. എറണാകുളം ജിടെകിലെ കംപ്യൂട്ടർ വിദ്യാർഥിയാണ്. വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഡിപി വേൾഡിനു മുൻപിൽ ഉച്ചയ്ക്ക് 2.10നായിരുന്നു അപകടം. ബോൾഗാട്ടി ജംക്‌ഷനിൽ നിന്നു 40 അടി നീളമുള്ള കണ്ടെയ്‌നർ ലോറി ഡിപി വേൾഡിന്റെ 2–ാം ഗേറ്റിനു മുൻപിൽ എത്തിയപ്പോൾ അതേ ദിശയിൽ നിന്നെത്തിയ […]Read More

കുണ്ടന്നൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

കുണ്ടന്നൂരിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. ഒപ്പം സഞ്ചരിച്ച യുവതിയുടെ നില ഗുരുതരമാണ്. കുരീക്കാട് തിരുവൈരാണിക്കുളം ജോ ഭവനിൽ ഗ്രീഷ്മ സൂസൺ മാത്യു (29) ആണ് മരിച്ചത്. കൊച്ചിൻ ഷിപ്പ് യാഡ് ജീവനക്കാരിയാണ്. ചോറ്റാനിക്കര ചിറപ്പാട്ട് നാൻസി പോൾ (29) നെയാണ് ഗുരുതര നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.Read More

പാർക്കിലെ കളിയുപകരണത്തിൽപ്പെട്ട് കൈവിരലുകൾക്കു പരുക്കേറ്റു

അംബേദ്കർ പാർക്കിലെ കളിയുപകരണത്തിൽപ്പെട്ട് 8 വയസുകാരന്റെ കൈവിരലുകൾക്കു പരുക്കേറ്റു. കണ്ണൻകുളങ്ങര രശ്മി ഭവനിൽ രശ്മിരാജിന്റെ മകൻ അഭിഷേകിനാണു കഴിഞ്ഞദിവസം പരുക്കേറ്റത്. പാർക്കിന്റെ വടക്കുഭാഗത്തു സജ്ജീകരിച്ച സയൻസ് പാർക്കിൽ മറ്റൊരാൾ കറക്കിവിട്ട ഉപകരണത്തിൽ പിടിച്ചപ്പോൾ ഇടതുകയ്യിലെ ചൂണ്ടുവിരലിന്റെ കുറച്ചുഭാഗം ആഴത്തിൽ മുറിഞ്ഞു. നടുവിരലിന്റെ എല്ലിനു പൊട്ടലുണ്ടായി. ഉടൻ ഡോൺബോസ്കോ ആശുപത്രിയിലെത്തിച്ചു ശസ്ത്രക്രിയ നടത്തി. ഇൻഫന്റ് ജീസസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.Read More

ബസിന്റെ വാതിൽ തലയിൽ തട്ടി, വിദ്യാർഥി ഗുരുതരാവസ്ഥയിൽ

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ വാതിൽ തട്ടി തലയ്ക്കു പരുക്കേറ്റ കാക്കനാട് തുതിയൂർ കുന്നത്തുചിറ വീട്ടിൽ ആകാശ് പ്രകാശിന്റെ (11) നില ഗുരുതരമായി തുടരുന്നു. ആകാശിന് എറണാകുളം മെഡിക്കൽ സെന്ററിൽ ഇന്നലെയും ശസ്ത്രക്രിയ നടത്തി. ഇപ്പോഴും വെന്റിലേറ്ററിലാണ്. കൈ അനക്കിയതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. എറണാകുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ആകാശ്. തിങ്കളാഴ്ച രാവിലെ 11ന് തൃക്കാക്കര നഗരസഭ കാര്യാലയത്തിനു സമീപത്തുണ്ടായ അപകടത്തിലാണ് ആകാശിനു പരുക്കേറ്റത്.  ബന്ധുക്കളോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ, മുന്നിൽ പോയ ബസിന്റെ […]Read More