നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി

നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. മരട് മണപ്പാട്ട്പറമ്പിൽ മോഹനന്റെയും സുനിതയുടെയും മകൾ അഞ്ജലിയാണ് വധു. എരൂർ അയ്യമ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാസ്ക് ധരിച്ചാണ് ഇവർ വിവാഹത്തിനെത്തിയത്. മമ്മൂട്ടി, മോഹൻലാൽ, ജയസൂര്യ അടക്കമുള്ള സിനിമ താരങ്ങൾ വിഡിയോ കോളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ആശംസകൾ അറിയിച്ചു. വിവാഹ ചെലവുകൾക്കായി കരുതിയിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. എം. സ്വരാജ് എംഎൽഎ ചെക്ക് ഏറ്റുവാങ്ങി. 6 മാസം […]Read More