നടിയെ അപമാനിച്ച കേസ്: പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു

ഇടപ്പള്ളിയിൽ മാളിലെ ഹൈപ്പർമാർക്കറ്റിൽ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇവർ മാളിലെ പ്രവേശന കവാടത്തിൽ ഫോൺ നമ്പർ നൽകാതെ കബളിപ്പിച്ച് അകത്തു കടന്നതിനാൽ അതു വഴിയുള്ള അന്വേഷണവും മുടങ്ങിയതോടെയാണ് ചിത്രങ്ങൾ പുറത്തു വിടാൻ പൊലീസ് തീരുമാനിച്ചത്. പ്രതികളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. ഇവർ പ്രായപൂർത്തി ആയവരാണോ എന്നു സംശയിക്കുന്നതിനാൽ ചിത്രങ്ങൾ പുറത്തു വിടാതിരിക്കാനായിരുന്നു പൊലീസ് തീരുമാനം. എന്നാൽ സംഭവം […]Read More

ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ വിവരങ്ങൾ ദിലീപിനു നൽകണമെന്നു കോടതി

അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ നിർണായക തെളിവായ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ പൂർണ വിവരങ്ങൾ പ്രതിയായ നടൻ ദിലീപിനു നൽകണമെന്നു കോടതി. ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ചുള്ള തന്റെ പല ചോദ്യങ്ങൾക്കും മറുപടി കിട്ടിയില്ലെന്നു കാട്ടി ദിലീപ് നൽകിയ ഹർജിയിലാണ് അഡീഷനൽ സ്പെഷൽ സെഷൻസ് കോടതിയുടെ നിർദേശം. കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിന്റെ പരിശോധനയുടെ പൂർണ വിവരങ്ങൾ ദിലീപിനു നൽകിയ റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണു കോടതിയുടെ നിർദേശം. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ കോടതി ഇവ വീണ്ടും […]Read More

സാക്ഷിവിസ്താരത്തിന് ഹാജരായില്ല; കുഞ്ചാക്കോ ബോബനെതിരെ വാറന്‍റ്

നടൻ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്‍റ്. നടിയെ ആക്രമിച്ച കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച സാക്ഷിവിസ്താരത്തിന് ഹാജരാകാൻ കുഞ്ചാക്കോയ്ക്ക് സമൻസ് അയച്ചിരുന്നു. കേരളത്തിന് പുറത്ത് ആയതിനാൽ ഹാജരാകാൻ കഴിഞ്ഞില്ല. ഇക്കാര്യം ഔദ്യോഗികമായി കോടതിയെ അറിയിച്ചിരുന്നുമില്ല. ഇതോടെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. അടുത്ത മാസം 4ന് ഹാജരാകണം. അതിനിടെ, ദൃശ്യങ്ങൾ കേന്ദ്ര ലാബിൽ പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ട് അപൂര്‍ണമാണെന്ന് ആരോപിച്ച് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹർജി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ലാബിനോട് […]Read More

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ ഇന്ന് കോടതിയില്‍; മൊഴി നിർണായകം

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടി മഞ്ജു വാരിയരെ അഡീഷനൽ സ്പെഷൽ സെഷൻസ് കോടതി ഇന്നു വിസ്തരിക്കും. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും. ഇന്നു ഹാജരാകാൻ നടൻ സിദ്ദീഖ്, നടി ബിന്ദു പണിക്കർ എന്നിവർക്കും കോടതി നോട്ടിസ് നൽകിയിട്ടുണ്ട്. ഗീതു മോഹൻദാസ്, സംയുക്ത വർമ, കുഞ്ചാക്കോ ബോബൻ എന്നിവരെ നാളെയും സംവിധായകൻ ശ്രീകുമാർ മേനോനെ മറ്റന്നാളും വിസ്തരിക്കും. വാനിന്റെ ഉടമയെ ഇന്നലെ കോടതി വിസ്തരിച്ചു. നടിയെ തട്ടിക്കൊണ്ടുപോകുന്നതിനു മുൻപു പ്രതികൾ ഈ വാൻ ഉപയോഗിച്ചിരുന്നു. നടിയെ […]Read More

പ്രതിയാക്കാൻ തെളിവ് ഇല്ലെന്ന ഹർജി തള്ളി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന നടന്‍ ദിലീപിന്‍റെ അപേക്ഷ വിചാരണ കോടതി തള്ളി. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപിനെ പ്രതിയാക്കാന്‍ പാകത്തിലുളള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണു പ്രോസിക്യൂഷന്‍റെ വാദം. കേസിന്‍റെ വിചാരണ തുടങ്ങും മുമ്പുള്ള പ്രാരംഭ വാദത്തിനിടയിലാണ് ദിലീപ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കോടതിക്കു മുമ്പിലെത്തിയത്.   Read More