ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കാൻ നിയമപ്രകാരം നടപടി ആകാമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. ഭൂമി കൈവശത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി നേരത്തേ കോടതിയിലുണ്ട്. ഇതിനിടെ, ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഉത്തരവിറക്കിയ സാഹചര്യത്തിൽ അതു കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഉടമസ്ഥത സംബന്ധിച്ച് കോടതിയിൽ തർക്കം ഉള്ളതിനാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 77–ാം വകുപ്പ് അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിലുള്ളത്. […]Read More
ഇന്നും നാളെയും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന പ്രത്യേക വിമാനങ്ങളിൽ യാത്രക്കാരെ അയയ്ക്കുന്നതു കർശന ആരോഗ്യസുരക്ഷാ നടപടികളോടെ. ഇന്ന് ഒമാൻ എയർ മസ്കത്തിലേക്കും നാളെ എയർഇന്ത്യ ഫ്രാൻസിലേക്കുമാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. ഇന്നത്തെ ഒമാൻ എയർ വിമാനത്തിൽ കൊച്ചിയിൽ നിന്ന് 53 ഒമാൻ സ്വദേശികളാണു പുറപ്പെടുക. ഉച്ചയ്ക്ക് 2ന് മസ്കത്തിൽ നിന്നെത്തുന്ന വിമാനം 2.50ന് ഇവിടെ നിന്ന് പുറപ്പെട്ട് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും കുടുങ്ങിയ ഒമാനികളുമായി വൈകിട്ടോടെ മസ്കത്തിലേക്കു പുറപ്പെടും. നാളെ എയർഇന്ത്യ വിമാനം ഇന്ത്യയിൽ […]Read More
കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച് റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ തടിച്ചു കൂടിയവർക്കെതിരെ കേസ്. മത്സരാർത്ഥി രജിത് കുമാർ അടക്കം പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാൽ അറിയാവുന്ന 75 പേർക്ക് എതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയായിരുന്നു ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം എന്ന മുന്നറിയിപ്പുകൾ അവഗണിച്ച് രജിത് കുമാറിന് സ്വീകരണം എന്ന പേരിൽ നൂറോളം പേർ വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. കൈകുഞ്ഞുങ്ങളുമായി പോലുമെത്തിയവർ പൊലിസ് ഇടപെട്ടിട്ടും പിരിഞ്ഞു പോയില്ല. […]Read More
ആലുവ മെട്രോ സ്റ്റേഷനെയും കൊച്ചി വിമാനത്താവളത്തെയും ബന്ധിപ്പിച്ചു ഇലക്ട്രിക്ക് ബസ് സർവിസുകൾ തുടങ്ങി. സിയാൽ ഒന്നാം ടെർമിനലിൽ ഇന്നലെ വൈകിട്ട് 5.30 ന് സിയാൽ എം.ഡി. വി.ജെ. കുര്യൻ,കെ.എം.ആർ.എൽ. എം.ഡി. അൽകേഷ് കുമാർ ശർമ്മ എന്നിവരുടെ സാനിധ്യത്തിൽ ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് എയർപോർട്ടിലേക്കും, തിരിച്ച് ആലുവ മെട്രോ സ്റ്റേഷനിലേക്കും സർവീസ് വരുന്നതോടെ യാത്രക്കാർക്ക് സമയവും, യാത്രാ ചിലവും ലാഭിക്കാനാകും . പവന ദൂത് എന്ന് പേരിട്ടിരിക്കുന്ന ഫീഡർ സർവീസുകൾ […]Read More