അലര്‍ട്ടുകള്‍ വാട്‌സ്ആപ്പ് വഴി എത്തിക്കുന്ന സംവിധാനം ലോകാരോഗ്യ സംഘടന ആരംഭിച്ചു

വ്യക്തികളിലേക്ക് നേരിട്ട് ഹെല്‍ത്ത് അലര്‍ട്ടുകള്‍ വാട്‌സ്ആപ്പ് വഴി എത്തിക്കുന്ന സംവിധാനം ലോകാരോഗ്യ സംഘടന ആരംഭിച്ചു. ആധികാരികവിവരങ്ങള്‍ പരമാവധി പേരിലേക്ക് സമയനഷ്ടമില്ലാതെ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് WHOയുടെ പുതിയ നീക്കം. തികച്ചും സൗജന്യമായ ഈ സേവനത്തില്‍ 24 മണിക്കൂറും കൊറോണ വൈറസുമായി ബന്ധപ്പെട്ട നിശ്ചിത ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും. വളരെ എളുപ്പത്തില്‍ ആര്‍ക്കും WHO ഹെല്‍ത്ത് അലര്‍ട്ട് സ്വന്തം ഫോണിലെ വാട്‌സ്ആപ്പിലൂടെ അറിയാനാകും. ഇതിനായി ആദ്യം +41 79 893 1892 എന്ന നമ്പര്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ചേര്‍ക്കണം. […]Read More