ഭക്തിസാന്ദ്രമായി ആലുവ, ഇന്ന് മഹാ ശിവരാത്രി

പുണ്യനദിയായ പെരിയാറും വിശാലമായ മണൽപ്പരപ്പും ഇനി 3 നാൾ ശിവപഞ്ചാക്ഷരി മുഖരിതമാകും. പിതൃമോക്ഷ കർമങ്ങൾക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ജനലക്ഷങ്ങൾ ഇന്നു മണപ്പുറത്തേക്കു പ്രവഹിക്കും. ലക്ഷാർച്ചന തൊഴുതും ഉപവസിച്ചും ‘ഓം നമഃശിവായ’ മന്ത്രമുരുവിട്ടും ധ്യാനനിരതരായി പകൽ മണപ്പുറത്തു കഴിയുന്ന ഇവർ അർധരാത്രി മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പു കഴിഞ്ഞു പുഴയിൽ മുങ്ങിക്കുളിച്ചാണ് ബലിതർപ്പണം നടത്തുക. ശിവരാത്രി ദിവസത്തിന്റെ തുടക്കം മുതൽ ബലിതർപ്പണം ആകാമെന്നാണ് വിശ്വാസം. അതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ രാവിലെ മുതൽ എത്തും. തിരുവതാംകൂർ ദേവസ്വം ബോർഡ് […]Read More