ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകൾക്കും അർധരാത്രി മുതൽ കർഫ്യൂ

ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഇന്ന് അര്‍ധരാത്രി മുതൽ കര്‍ഫ്യൂ. കടകള്‍ 10 മുതല്‍ രണ്ടു മണിവരെ മാത്രമേ തുറക്കൂ. കര്‍ഫ്യൂ നിലവില്‍ വരുന്ന പഞ്ചായത്തുകള്‍ ഇവയാണ്: ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല. കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ എറണാകുളത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 80 ല്‍ 75 പേർക്കും സമ്പര്‍ക്കം വഴിയാണ് രോഗം. അതില്‍ 8 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നതും ജില്ലയില്‍ തുടരുന്ന ഗുരുതരമായ സ്ഥിതി വെളിവാക്കുന്നു. കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് […]Read More