അരൂക്കുറ്റി പാലത്തിന്റെ നടപ്പാതയിലെ മൂടിയും സ്വിച്ച്‌ബോക്സും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

അരൂക്കുറ്റി പാലത്തിന്റെ നടപ്പാതയിലെ കോൺക്രീറ്റ് മൂടിയും അനുബന്ധ സ്വിച്ച്‌ബോക്സും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ഇരുട്ടിൽ പാലത്തിലെ നടപ്പാതയിലൂടെ പോകുന്നവർ അപകടത്തിൽപ്പെടുന്ന വിധത്തിലാണ് കോൺക്രീറ്റ്‌ മൂടി എടുത്തുമാറ്റിയിരിക്കുന്നത്. പാലത്തിന് കീഴിൽ കുറച്ചുനാളുകൾക്ക് മുമ്പ് ഒരു സംഘം ആളുകൾ മണൽവാരിയെടുക്കുമായിരുന്നു. പ്രദേശവാസികൾ അറിയാതിരിക്കാനായി പാലത്തിലെ വിളക്കുകൾ ഇവർ നശിപ്പിച്ചതായും പരാതി ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് നടപ്പാതയിലെ കോൺക്രീറ്റ് മൂടിയും സമീപത്തെ വൈദ്യുത സ്വിച്ച്‌ബോക്‌സും നശിപ്പിച്ചത്. അരൂരിലെ പാലങ്ങൾ കേന്ദ്രീകരിച്ച് മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് കായലിലേക്ക് തള്ളുന്ന കരാർ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. […]Read More