ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തു

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതോടെ സ്വർണക്കടത്തു കേസും കേരളത്തിലെ ലഹരിമരുന്ന് ഇടപാടുകളും വഴിത്തിരിവിൽ. ബിനീഷിനെ കുരുക്കിയത് ബെംഗളൂരുവിൽ അറസ്റ്റിലായ ലഹരിമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ മൊഴിയാണ്. ബെംഗളൂരുവില്‍ അനൂപിന്റെ റസ്റ്ററന്റില്‍ ബിനീഷ് പണം നിക്ഷേപിച്ചെന്നായിരുന്നു മൊഴി. 50 ലക്ഷം മുടക്കിയെന്ന് അനൂപ് പറഞ്ഞു. നയതന്ത്ര പാഴ്സലിൽ കടത്തിയ സ്വർണം പിടികൂടിയതോടെ ആരംഭിച്ച അന്വേഷണം നീണ്ടത് െബംഗളൂരുവിലെ ലഹരി ഇടപാടുകളിലേക്കായിരുന്നു. ബെംഗളൂരുവിൽ അറസ്റ്റിലായ […]Read More

കൊച്ചിയില്‍ 3 അല്‍ ഖായിദ ഭീകരര്‍ അറസ്റ്റില്‍

കൊച്ചിയിൽ മൂന്ന് അൽ ഖായിദ ഭീകരർ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിലായി. രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ നിന്ന് ആറും ഭീകരർ പിടിയിലായത്. പിടിയിലായ എല്ലാവരും ബംഗാൾ സ്വദേശികളാണ്. മുർഷിദ് ഹസൻ, യാക്കൂബ് ബിഷ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് കേരളത്തിൽ പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികളായ ഇവര്‍ പെരുമ്പാവൂര്‍ മുടിക്കലില്‍ ജോലിചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എന്‍ഐഎ ഇവരെ പിടികൂടിയത്.  വൻ നഗരങ്ങൾ […]Read More

സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരിൽനിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. എൻഐഎ സംഘം  വാളയാർ ചെക്പേ‍ാസ്റ്റ് കടന്നു. ഉച്ചയോടെ കെ‍ാച്ചിയിലെത്തും. പാലക്കാട് കഴിഞ്ഞപ്പോൾ പ്രതികളുടെ വാഹനത്തിന്റെ ടയർ പഞ്ചറായത് കുറച്ചുനേരത്തേക്ക് ആശങ്കയുണ്ടാക്കി.  ഇന്നലെ ഉച്ചയേ‍ാടെയാണ് ബെംഗളൂരുവിലുള്ള സ്വപ്നയുടെയും സന്ദീപിന്റെയും താമസ സ്ഥലത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചത്. തുടർന്ന് സുരക്ഷ ഏർപ്പെടുത്തി. വൈകിട്ട് ഏഴോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് […]Read More

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, നാലു പേർ അറസ്റ്റിൽ

ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച നാല് പേർ പിടിയിൽ. തൃശൂർ സ്വദേശികളെ കൊച്ചി മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഷംനയുടെ മാതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു. തന്നില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവാഹാലോചനയുമായി വന്നവരാണ് തട്ടിപ്പു നടത്തിയതെന്ന് ഷംന പറഞ്ഞു. വിവാലോചനയുമായി വന്നവർ ഒരാഴ്ച കൊണ്ട് വീട്ടുകാരുമായി അടുത്തു. കോവിഡ് കാലമായതിനാൽ നേരിട്ടു പോയി […]Read More

കൊച്ചിയിൽ ലോക്ക് ഡൗൺ ലംഘിച്ച് കുർബാന; വൈദികൻ അറസ്റ്റിൽ

കൊച്ചിയിൽ ലോക്ക്ഡൗൺ ലംഘിച്ച് കുർബാന നടത്തിയ വൈദികനും പങ്കെടുത്ത ആറു വിശ്വാസികളും അറസ്റ്റിലായി. കൊച്ചി വില്ലിംഗ്ടൺ ഐലൻഡിലെ സ്റ്റെല്ലാ മേരി പള്ളിയിലെ വൈദികൻ ഫാദർ അഗസ്റ്റിൻ പാലയിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശ്വാസികളായ ഫിലിപ്പോസ്, അലക്സ് പെരേര, ഷീബ ബിജു, ബിജിമോൾ, എൽസി, പുഷ്പ എന്നിവരും ഹാർബർ പോലീസിന്റെ പിടിയിലായി. പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമപ്രകാരം പൊാലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും ലഭിയ്ക്കാവുന്ന കുറ്റമാണിത്. രാവിലെ ഏഴുമണിയ്ക്ക് കുർബാന ആരംഭിച്ചപ്പോൾ […]Read More

ലോക്ഡൗൺ ലംഘിച്ചു പ്രഭാത സവാരിക്കിറങ്ങിയ 41 പേർ അറസ്റ്റിൽ

പനമ്പള്ളിനഗറിൽ ലോക്ഡൗൺ ലംഘിച്ചു പ്രഭാത സവാരിക്കിറങ്ങിയ 2 സ്ത്രീകളുൾപ്പെടെ 41 പേർ അറസ്റ്റിൽ. ഡ്രോൺ പരിശോധന മുഖേനയാണു നിയമലംഘനം പൊലീസ് കണ്ടെത്തിയത്. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തു. 10,000 രൂപ  പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കാവുന്ന വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ നടക്കാനിറങ്ങുന്നതു പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ലോക്ഡൗൺ, നിരോധനാജ്ഞ തുടങ്ങിയവ ചൂണ്ടിക്കാട്ടി ആവർത്തിച്ചു മുന്നറിയിപ്പുകൾ നൽകിയെങ്കിലും അവഗണിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.  വെള്ളിയാഴ്ച രാവിലെ പൊലീസ് നടത്തിയ ഡ്രോൺ പരിശോധനയിൽ […]Read More

ലഹരിമരുന്നുകളുമായി ഡി.ജെ. നടത്തിപ്പുകാരായ രണ്ട്‌ യുവാക്കൾ പിടിയിൽ

ലഹരിമരുന്നുകളുമായി രണ്ട് യുവാക്കളെ വൈറ്റിലയിൽനിന്ന് പിടികൂടി. ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരേ കൊച്ചിൻ പോലീസ് കമ്മീഷണറേറ്റിന്റെ ’ഡ്രഗ് ഫ്രീ കൊച്ചി’ എന്ന പ്രചാരണത്തിന്റെ ഭാഗമായി ഡിസ്ട്രിക് ആന്റി നാർക്കോട്ടിക്‌ സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (ഡാൻസാഫ്) ശേഖരിച്ച ക്രിമിനൽ ഇന്റലിജൻസിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടിച്ചത്. െബംഗളൂരു വൈറ്റ് സിറ്റി ലേഔട്ടിൽ അഭയ് രാജ് (25), തൃപ്പൂണിത്തുറ എരൂർ കുരിക്കൽ വീട്ടിൽ നൗഫൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് ഇന്നു നഗരത്തിലെ പ്രമുഖ ഹോട്ടലിൽ ഇവർ ഡിജെ പാർട്ടി നിശ്ചയിച്ചിരുന്നു. […]Read More