ആസിഫ് അലിയെ നായകനാക്കി രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും’ ഒരുങ്ങുന്നു

മികവാര്‍ന്ന അഭിനയംകൊണ്ട് വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന നടനാണ് മലയാളികളുടെ പ്രിയതാരം ആസിഫ് അലി. പ്രശസ്ത സംവിധായകന്‍ രാജീവ് രവി സംവിധാനം നിര്‍വഹിക്കുന്ന അടുത്ത ചിത്രത്തില്‍ നായകനായെത്തുന്നതും ആസിഫ് അലിയാണ്. ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജീവ് രവിയുടേതെന്നും ഇതൊരു പോലീസ് സര്‍വൈവല്‍ കഥയാണെന്നും ഒരു അഭിമുഖത്തില്‍ ആസിഫ് അലി അടുത്തിടെ പറഞ്ഞിരുന്നു. ‘കുറ്റവും ശിക്ഷയും’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം റിപ്പബ്ലിക് ദിനത്തിന് ആരംഭിക്കും. കേരളത്തിലും രാജസ്ഥാനിലുമായിട്ടാണ് കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. ഫെബ്രുവരി അവസാനത്തോടെ ഷൂട്ടിങ് […]Read More