മിനിമം ബാലന്‍സ് നിബന്ധന എസ്ബിഐ പിന്‍വലിച്ചു

രാജ്യത്തെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക്‌ എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ച് എസ്ബിഐ. 44.51 കോടി അക്കൗണ്ട് ഉടമകൾക്കു ഗുണപ്പെടുന്നതാണു തീരുമാനം. നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമം എന്നിങ്ങനെ തിരിച്ച്‌ യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണു എസ്ബിഐ മിനിമം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. മിനിമം ബാലൻസ് ഇല്ലാത്തവരിൽനിന്ന് അഞ്ച് മുതല്‍ 15 രൂപ വരെ പിഴയും ഈടാക്കി. ഇതു വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. സേവിങ്‌സ് അക്കൗണ്ടുകളുടെ വാര്‍ഷിക പലിശ 3 ശതമാനമാക്കിയതായും എസ്ബിഐ അറിയിച്ചു. […]Read More