കോവിഡ് വ്യാപനം: ബാറുകളും മദ്യവിൽപനശാലകളും ഇന്ന് രാത്രി മുതൽ അടയ്ക്കും

ബാറുകളും മദ്യവിൽപനശാലകളും ഇന്നു രാത്രി മുതൽ അടയ്ക്കുമെന്ന് എക്സൈസ് വകുപ്പ്. കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ തിയേറ്റർ, ഷോപ്പിങ് മാൾ, ജിം, ക്ലബ്ബ്, സ്പോർട് കോംപ്ലക്സ്, നീന്തൽകുളം, വിനോദപാർക്ക്, ബാറുകൾ, വിദേശ മദ്യശാലകൾ എന്നിവയുടെ പ്രവർത്തനം തൽക്കാലികമായി അടയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. Read More