ബവ്ക്യൂ ആപ് പൊല്ലാപ്പായെന്ന് ബവ്കോ

ബവ്ക്യൂ ആപ് ഇതേ രീതിയിൽ തുടർന്നാൽ ഔട്‌ലെറ്റുകൾ പൂട്ടേണ്ടി വരുമെന്നു ബവ്റിജസ് കോർപറേഷൻ. കഴിഞ്ഞ ദിവസത്തെ 2.5 ലക്ഷം ടോക്കണുകളിൽ ഔ‌ട്‌ലെറ്റിനു ലഭിച്ചത് 49000 മാത്രം. കോർപറേഷനെ സംരക്ഷിക്കണമെന്നും ആപ്പിന്റെ പേര് ബാർ ക്യൂ എന്നാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് ബവ്കോയിലെ സംഘടനകളും രംഗത്തെത്തി. ആപ്പിനൊപ്പം പുനരാംരംഭിച്ച മദ്യക്കച്ചവടത്തിൽ ദിവസവും കോർപറേഷനു പറയാനുള്ളതു നഷ്ടക്കണക്കുകൾ മാത്രം. മാർച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോർപറേഷൻ ശനിയാഴ്ച വിൽപന നടത്തിയത് 16 കോടിയുടെ മദ്യം മാത്രം. അവധി ദിവസമായതിനാൽ […]Read More

പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ആപ് ഇന്നു മുതൽ, മദ്യ വിൽപ്പന നാളെ

ബവ് ക്യൂ ആപ്പ് ഇന്ന് തയാറാകും. ഉച്ച കഴിഞ്ഞ് പ്ലേ സ്റ്റോറിലെത്തുമെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. മദ്യവിതരണത്തിന്റെ തയാറെടുപ്പുകൾ വിശദീകരിക്കാൻ 3.30ന് എക്സൈസ് മന്ത്രി പത്രസമ്മേളനം വിളിച്ചു. മദ്യവിൽപ്പന നാളെ മുതൽ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്യം വാങ്ങാൻ ടോക്കൺ ലഭ്യമാക്കുന്നതിനുള്ള ബവ്റിജസ് കോർപറേഷന്റെ ‘ബവ് ക്യൂ’ മൊബൈൽ ആപ്ലിക്കേഷന് ഒടുവിൽ ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് സർക്കാർ തീരുമാനം. ഒരു മണിക്കൂറിൽ ഒരു കൗണ്ടറിൽനിന്ന് 50 പേർക്കു മദ്യം വിതരണം ചെയ്യാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. […]Read More

ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി, മദ്യ വിതരണം ഈ ആഴ്ച തന്നെ

ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഏറെ നാളായി കാത്തിരിക്കുന്ന ആപ്പിന് ഇന്ന് രാവിലെയോട് കൂടിയാണ് അനുമതി നല്‍കിയതായി ഗൂഗിള്‍ അറിയിച്ചത്.  ട്രയലുകൾക്കുശേഷം മദ്യവിതരണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോഗത്തിനുശേഷം മദ്യശാലകൾ തുറക്കുന്ന തീയതി ബവ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കൾക്കായി മാർഗനിർദേശങ്ങളും പുറത്തിറക്കും ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് […]Read More