കണ്ടെയ്‌നർ ലോറികളുടെ ഇടയിൽപെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു

വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ 2 കണ്ടെയ്‌നർ ലോറികളുടെ ഇടയിൽപ്പെട്ട സ്‌കൂട്ടറിൽ നിന്നു തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ മരിച്ചു. ഫോർട്ട്‌വൈപ്പിൻ കുരിശിങ്കൽ ജോസഫിന്റെയും (സുരേഷ്) ഷിജിയുടെയും മകൻ സാമുവൽ ജോസഫ് (സാം – 24) ആണ് മരിച്ചത്. എറണാകുളം ജിടെകിലെ കംപ്യൂട്ടർ വിദ്യാർഥിയാണ്. വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഡിപി വേൾഡിനു മുൻപിൽ ഉച്ചയ്ക്ക് 2.10നായിരുന്നു അപകടം. ബോൾഗാട്ടി ജംക്‌ഷനിൽ നിന്നു 40 അടി നീളമുള്ള കണ്ടെയ്‌നർ ലോറി ഡിപി വേൾഡിന്റെ 2–ാം ഗേറ്റിനു മുൻപിൽ എത്തിയപ്പോൾ അതേ ദിശയിൽ നിന്നെത്തിയ […]Read More

കുണ്ടന്നൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു

കുണ്ടന്നൂരിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. ഒപ്പം സഞ്ചരിച്ച യുവതിയുടെ നില ഗുരുതരമാണ്. കുരീക്കാട് തിരുവൈരാണിക്കുളം ജോ ഭവനിൽ ഗ്രീഷ്മ സൂസൺ മാത്യു (29) ആണ് മരിച്ചത്. കൊച്ചിൻ ഷിപ്പ് യാഡ് ജീവനക്കാരിയാണ്. ചോറ്റാനിക്കര ചിറപ്പാട്ട് നാൻസി പോൾ (29) നെയാണ് ഗുരുതര നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.Read More

അപകടത്തിൽ പരുക്കേറ്റ യുവസംവിധായകൻ മരിച്ചു

കൊച്ചിയിൽ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവസംവിധായകൻ വിവേക് ആര്യൻ (30) മരിച്ചു. ഡിസംബർ 22ന് രാവിലെ 7ന് കൊടുങ്ങല്ലൂരിലുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരതുരമായി പരുക്കേറ്റ് ചികിൽസയിലായിരുന്നു. ഭാര്യ അമൃതയോടൊപ്പം സ്കൂട്ടറിൽ ഗുരുവായൂരിലെ ബന്ധുവിന്റെ അടുത്തേക്ക് പോകവെ നായ കുറുകെച്ചാടിയതിനെത്തുടർന്ന് സ്കൂട്ടറിൽനിന്നു വീണു റോഡിൽ തലയിടിച്ചായിരുന്നു അപകടം. സാരമായ പരുക്കുകളോടെ ആസ്റ്റർ മിംസ് ആശുപത്രിയിലെത്തിച്ച വിവേകിന്റെ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ നില വീണ്ടും വഷളാവുകയും ഇന്നലെ അന്ത്യം സംഭവിക്കുകയുമായിരുന്നു.  കഴിഞ്ഞ വർഷം റിലീസ് ചെയ്ത […]Read More

സിഗ്നൽ തെറ്റിച്ച ബൈക്ക്‌ യാത്രികന് ആംബുലൻസ് ഇടിച്ചു പരുക്ക്

ഏലൂർ ∙ വല്ലാർപാടം കണ്ടെയ്നർ റോഡിൽ പുതിയറോ‍ഡ് ജംക്‌ഷനിൽ ട്രാഫിക് സിഗ്നൽ അവഗണിച്ച് റോഡ് കുറുകെ കടന്ന ബൈക്ക് യാത്രികന് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ഇടിച്ച് പരുക്കേറ്റു.  പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയായ ഭുവനചന്ദ്രനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് സംഭവം.മെഡിക്കൽ കോളജിൽ നിന്ന് രോഗിയെയും കൊണ്ട് പറവൂർക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്.Read More