അത്യപൂർവ ഗ്രൂപ്പ് രക്തം എത്തിച്ചു, അനുഷ്കയ്ക്ക് ശസ്ത്രക്രിയ നാളെ

കാത്തിരിപ്പിനൊടുവിൽ ‘പി നൾ’ ഗ്രൂപ്പ് രക്തമെത്തി. അഞ്ചു വയസ്സുകാരി അനുഷ്കയ്ക്കു നാളെ ശസ്ത്രക്രിയ. പി നൾ ഫെനോടൈപ്പ് അല്ലെങ്കിൽ പിപി എന്ന അത്യപൂർവ രക്തഗ്രൂപ്പിനായി രാജ്യാന്തര തലത്തിൽ നടന്ന വ്യാപക അന്വേഷണത്തിനൊടുവിലാണ് മഹാരാഷ്ട്രയിലെ നാസിക്കിൽ രക്ത ദാതാവിനെ കണ്ടെത്തിയത്.  ഇദ്ദേഹം നൽകിയ രക്തം അവിടെ നിന്നു മുംബൈയിലും വെള്ളിയാഴ്ച രാത്രി വൈകി വിമാന മാർഗം കൊച്ചിയിലുമെത്തിച്ചു. രാജ്യമെമ്പാടുമുള്ള രക്തദാതാക്കളുടെ സംഘടനകളുടെ രണ്ടാഴ്ചത്തെ പരിശ്രമമാണ് ഫലം കണ്ടത്. ഗുജറാത്തിൽ സ്ഥിര താമസമാക്കിയ മലപ്പുറം സ്വദേശി സന്തോഷിന്റെ മകളാണ് അനുഷ്ക. വീടിന്റെ […]Read More