മൂന്നു വർഷം മുൻപു സർവീസിനിറക്കിയ ഫെറിബോട്ട് കെട്ടിക്കിടന്നു നശിക്കുന്നു

ഫോർട്ട്കൊച്ചി– വൈപ്പിൻ റൂട്ടിൽ 3 വർഷം മുൻപു സർവീസിനിറക്കിയ ഫെറിബോട്ട് കെട്ടിക്കിടന്നു നശിക്കുന്നു. കൊച്ചി കോർപറേഷൻ 2 കോടി രൂപ ചെലവിൽ നിർമിച്ച് 2017 ഡിസംബർ 6ന് ഉദ്ഘാടനം ചെയ്ത ഫോർട്ട് ക്യൂൻ ബോട്ടാണ്  അധികൃതരുടെ അനാസ്ഥയെ തുടർന്നു വൈപ്പിൻ ജെട്ടിയിൽ മാസങ്ങളായി വെറുതെ കിടക്കുന്നത്. 2 റോ റോയും തകരാറിലായി സർവീസ് നിർത്തിയ സാഹചര്യത്തിൽ ബോട്ട് ഓടിക്കാൻ ശ്രമിച്ചെങ്കിലും എൻജിൻ പ്രവർത്തിക്കാതിരുന്നതിനാൽ സർവീസിനിറക്കാനായില്ല. റോ റോ യ്ക്കു വഴിയൊരുക്കാൻ ജങ്കാർ സർവീസ് നിർത്തിയതോടെ സർവീസിനിറക്കിയ പാപ്പി […]Read More

കൊച്ചിയിൽ റോ-റോ വെസൽ വിനോദസഞ്ചാര ബോട്ടിലിടിച്ചു

കൊച്ചി അഴിമുഖത്തു റോ-റോ വെസൽ വിനോദസഞ്ചാര ബോട്ടിലിടിച്ചു. ബോട്ടിന്റെ പലക തകർന്നെങ്കിലും ആളപായമില്ല. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഫോർട്ട്കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്കു മടങ്ങുകയായിരുന്ന റോ–റോ വെസൽ അഴിമുഖത്തു നിർത്തിയിട്ടിരുന്ന ‘ബേ- കിങ്’ എന്ന വിനോദ സഞ്ചാര ബോട്ടിൽ ഇടിക്കുകയായിരുന്നു. കമാലക്കടവിലെ ടൂറിസ്റ്റ് ജെട്ടിയിൽ നിന്നു വിനോദ സഞ്ചാരികളുമായി എറണാകുളത്തേക്ക് മടങ്ങുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.  മഹാരാഷ്ട്രയിൽ നിന്നുള്ള 12 സ്ത്രീകളടക്കം 25 യാത്രക്കാരും 4 ജീവനക്കാരുമാണു ബോട്ടിലുണ്ടായിരുന്നത്.   അപകടശേഷം കപ്പൽ ചാലിലൂടെ യാത്ര തുടർന്ന ബോട്ട് കോസ്റ്റൽ പൊലീസ് […]Read More

എറണാകുളം ബോട്ടുജെട്ടിയിൽ മൂത്രശങ്ക തീർക്കാൻ കഴിയാതെ ജനം

എറണാകുളം ബോട്ടുജെട്ടിയിൽ ശൗചാലയം അടച്ചിട്ടിട്ട് മാസങ്ങളായി. ബോട്ടുജെട്ടിയിലും ബസ് സ്റ്റാൻഡിലുമായി നിരവധി യാത്രക്കാരുടെ ‘ശങ്ക’യകറ്റൽ ഇപ്പോൾ ആശങ്കയിലാണ്. ഡി.ടി.പി.സി. പണിത ശൗചാലയമാണ് അടച്ചിട്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ അത്യാവശ്യത്തിന്‌ സൗകര്യമില്ലാതെ കഷ്ടപ്പെടുകയാണ്. ജെട്ടിയിൽ മുൻപുണ്ടായിരുന്ന ശൗചാലയവും അടച്ചിട്ട നിലയിലാണ്. മൂത്രശങ്ക തീർക്കാൻ കഴിയാതെ ജനം ബുദ്ധിമുട്ടിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. പരാതിപ്പെട്ടിട്ടും അധികൃതർ പ്രതികരിക്കില്ലെന്ന് എത്തുന്നവർ പറയുന്നു. സ്ഥിരം യാത്രക്കാർക്കും ഇതേ പരാതിയാണുള്ളത്. വിദേശ സഞ്ചാരികളും ദൂരെയാത്ര കഴിഞ്ഞെത്തുന്ന യാത്രക്കാരുമാണ് അധികവും കഷ്ടത്തിലാകുന്നത്. ഇവർക്ക് പ്രാഥമികകാര്യങ്ങൾ നിർവഹിക്കണമെങ്കിൽ രാജേന്ദ്രമൈതാനി […]Read More