ദേഹമാസകലം കുത്തേറ്റ നിലയിൽ കലൂർ സ്വദേശിനിയുടെ മൃതദേഹം തേയില തോട്ടത്തിൽ

ആൺസുഹൃത്ത് കൊലപ്പെടുത്തിയ കലൂർ സ്വദേശിനി ഇവയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്ടിലെ വരട്ടപ്പാറയിൽ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ഇവയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ നെട്ടൂർ സ്വദേശി സഫർ ഷായുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം കുത്തുകളേറ്റ നിലയിലാണ് മൃതദേഹം. ചൊവ്വാഴ്ചയാണ് ഇവയെ കാണാനില്ലെന്ന പരാതിയിൽ സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കലൂർ ഭാഗത്തു നിന്ന് ഒരു പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ചാലക്കുടി പൊലീസിനു ലഭിച്ചിരുന്നു. അവിടെ നിന്നൊരു കാറിൽ പെൺകുട്ടിയും യുവാവും പോയെന്ന വിവരവും ലഭിച്ചു. കാറിന്റെ നമ്പർ […]Read More

ബൈക്കിൽ എത്തിയ യുവാവ് പെൺകുട്ടിയെ കുത്തി വീഴ്ത്തി

കാക്കനാട് ഇൻഫോപാർക്ക് റോഡിലെ കുഴിക്കാട്ടുമൂലയിൽ ബൈക്കിൽ എത്തിയ യുവാവ് പെൺകുട്ടിയെ കുത്തി വീഴ്ത്തി. ഇന്നലെ വൈകിട്ട് 4.45ന് ആയിരുന്നു സംഭവം. കഴുത്തിലും നെഞ്ചിലും വയറ്റിലും കയ്യിലും കുത്തേറ്റ നിലയിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ രാത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. അപകടനില തരണം ചെയ്തിട്ടില്ല.  പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ആക്രമണം നടത്തിയെന്നാണ് പൊലീസിനു ലഭിച്ച വിവരം. പടമുകൾ സ്വദേശിയായ ഇയാളെ പൊലീസ് തിരയുന്നുണ്ട്. വിദ്യാർഥിനിയും സമീപത്തെ ഡേ കെയറിലെ പാർട് ടൈം ജീവനക്കാരിയുമായ പതിനേഴുകാരിയാണ് ആക്രമണത്തിന് […]Read More