രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു

ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടലെന്ന് രഹ്ന ഫാത്തിമ ആരോപിച്ചു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു.  ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും ശബരിമലയില്‍ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലും ഇവര്‍ക്കെതിരെ ബിഎസ്എന്‍എല്‍ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ 18 മാസത്തോളമായി ഇവര്‍ സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ നടപടിയായാണ് പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബി.എസ്.എൻ.എല്ലിൽ അസിസ്റ്റന്റ് എന്‍ജിനീയറാണ് രഹ്ന […]Read More

വര്‍ക്ക് ഫ്രം ഹോം പ്ലാനുകളുമായി ടെലികോം കമ്പനികള്‍

ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന തിനാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം ഐ.ടി ജീവനക്കാരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഓഫീസില്‍ ഇരുന്ന് ചെയ്യേണ്ട ജോലികള്‍ അതത് ദിവസംതന്നെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഫോണ്‍ വിളിയും ഇന്റര്‍നെറ്റ് ഉപയോഗവും കൂടുതലാണ്. ഈ സാഹചര്യം മുന്നില്‍ക്കണ്ട് രാജ്യത്തെ ടെലികോം കമ്പനികള്‍ ‘വര്‍ക്ക് ഫ്രം ഹോം’ എന്ന പേരില്‍ വിവിധ പാക്കേജുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. റിലയന്‍സ് ജിയോ രണ്ട് ജി.ബി. ഡേറ്റയുമായി 51 ദിവസത്തെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 251 രൂപയാണ് […]Read More