സ്വകാര്യബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

സ്വകാര്യബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ആളകലം ഉറപ്പാക്കി സർവീസ് നടത്തണം. നിരക്കുവർധന സംബന്ധിച്ച സമിതി റിപ്പോർട്ടിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചിരുന്നു. നികുതി പൂർണമായും ഒഴിവാക്കി ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടുകയായിരുന്നു. എന്നാൽ അന്തർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിച്ചതോടെ നിരക്ക് വർധന പിൻവലിച്ചിരുന്നു. ബസിൽ എല്ലാ സീറ്റിലും […]Read More

നാളെ മുതൽ അന്തർജില്ല ബസ് സർവീസ്

സംസ്ഥാനത്ത് നാളെ മുതൽ അന്തർ ജില്ലാ ബസ് യാത്രകൾക്ക് അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബസിൽ പകുതി സീറ്റിൽ മാത്രം യാത്രക്കാരെ അനുവദിക്കും. യാത്രാ നിരക്ക് 50% കൂട്ടാൻ സാധ്യതയുണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകുന്നേരം മുഖ്യമന്ത്രി നടത്തും. അന്തർ സംസ്ഥാന യാത്രകൾക്കുള്ള അനുമതി തൽക്കാലം ഉണ്ടാകില്ല. കേന്ദ്ര നിർദേശം കൂടി പരിഗണിച്ചാകും തീരുമാനം.Read More