സ്വകാര്യബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ആളകലം ഉറപ്പാക്കി സർവീസ് നടത്തണം. നിരക്കുവർധന സംബന്ധിച്ച സമിതി റിപ്പോർട്ടിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചിരുന്നു. നികുതി പൂർണമായും ഒഴിവാക്കി ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടുകയായിരുന്നു. എന്നാൽ അന്തർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിച്ചതോടെ നിരക്ക് വർധന പിൻവലിച്ചിരുന്നു. ബസിൽ എല്ലാ സീറ്റിലും […]Read More
സംസ്ഥാനത്ത് നാളെ മുതൽ അന്തർ ജില്ലാ ബസ് യാത്രകൾക്ക് അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബസിൽ പകുതി സീറ്റിൽ മാത്രം യാത്രക്കാരെ അനുവദിക്കും. യാത്രാ നിരക്ക് 50% കൂട്ടാൻ സാധ്യതയുണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകുന്നേരം മുഖ്യമന്ത്രി നടത്തും. അന്തർ സംസ്ഥാന യാത്രകൾക്കുള്ള അനുമതി തൽക്കാലം ഉണ്ടാകില്ല. കേന്ദ്ര നിർദേശം കൂടി പരിഗണിച്ചാകും തീരുമാനം.Read More
വാതിൽ തുറന്നുവച്ചു സർവീസ് നടത്തിയ 6 ബസുകൾ കലക്ടർ എസ്.സുഹാസ് പിടികൂടി. സിവിൽലൈൻ റോഡിലെ എൻജിഒ ക്വാർട്ടേഴ്സ് ജംക്ഷനിലായിരുന്നു കലക്ടറുടെ നേതൃത്വത്തിൽ ബസ് പരിശോധന. കലക്ടർ റോഡിലുണ്ടെന്ന വിവരം ആദ്യം കടന്നു പോയ സ്വകാര്യ ബസുകളിലെ ജീവനക്കാർ മറ്റു ബസുകാർക്ക് ഫോൺ വഴി കൈമാറിയതോടെ പിന്നീടെത്തിയ ബസുകളെല്ലാം വാതിൽ അടച്ച നിലയിലായിരുന്നു. എന്നാൽ ബസുകൾ നിരീക്ഷിക്കാൻ 2 കിലോമീറ്റർ ദൂരെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ നിയോഗിച്ചിരുന്നതിനാൽ വാതിൽ തുറന്നുവച്ച ബസുകളുടെ വിവരങ്ങൾ നേരത്തെ തന്നെ കലക്ടറുടെ സംഘത്തിനു […]Read More
കൊച്ചി നഗരത്തിലെ ആദ്യ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ബസ് വൈകാതെ നിരത്തിലിറങ്ങും. ഡൽഹിയിൽ കൊണ്ടു പോയി സിഎൻജി സംവിധാനത്തിലേക്കു മാറ്റിയ ബസ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചു. ആർടിഒ ഓഫിസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകാതെ ബസ് സർവീസ് ആരംഭിക്കുമെന്നു കൊച്ചി മെട്രോ ട്രാൻസ്പോർട്ട് കോഓപ്പറേറ്റീവ് സൊസൈറ്റി (കെഎംസിടി) പ്രസിഡന്റ് ടി.െക.രാജു പറഞ്ഞു. സൊസൈറ്റിയുടെ കീഴിലുളള 400 ബസുകളിൽ 300 ബസുകളിൽ സിഎൻജി ഏർപ്പെടുത്താൻ തിരുക്കൊച്ചി മോട്ടോർ വെഹിക്കിൾ ഓണേഴ്സ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി സാമ്പത്തിക സഹായം നൽകും. […]Read More