പൗരത്വ നിയമത്തിനെതിരെ മുസ്‌ലിം സംഘടനകളുടെ മഹാറാലി

പൗരത്വ റജിസ്റ്ററും പൗരത്വ നിയമവും റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുസ്‌ലിം സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയും സമര പ്രഖ്യാപന സമ്മേളനവും ജനപങ്കാളിത്തം കൊണ്ടു ചരിത്രമായി. വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലൂർ ജവാഹർലാൽ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിൽ നിന്ന് ഇന്നലെ ഉച്ചയോടെ ആരംഭിച്ച ചെറു ജാഥകൾ സമ്മേളന നഗരിയായ മറൈൻ ഡ്രൈവിലെത്താൻ മണിക്കൂറുകളെടുത്തു. പൊതുസമ്മേളനം ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് ജാഥകൾ പൂർണമായും സമ്മേളന നഗരിയിലെത്തിയത്. മറൈൻ ഡ്രൈവ് സാക്ഷ്യം വഹിച്ചത് ചരിത്രത്തിലിടം നേടിയ […]Read More

കൊച്ചിയിലെ പൗരത്വ പ്രതിഷേധം; നോർവീജിയൻ വനിത ഇന്ത്യ വിടണം

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നോർവീജിയൻ വനിത യാൻ മേഥെ ജൊഹാൻസനോട് ഇന്ത്യ വിടാൻ നിർദേശം. വീസ ചട്ടങ്ങൾ ലംഘിച്ചു എന്നതിന്റെ പേരിലാണു നടപടി. സമരത്തിൽ പങ്കെടുത്ത ഇവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഫോറിനേഴ്സ് റീജിയണൽ റജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) അധികൃതർ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് രാജ്യം വിടാൻ നിർദേശം നൽകിയത്. ‘പൗരത്വ നിയമത്തിനെതിരായി കൊച്ചിയിൽ തിങ്കളാഴ്ച നടന്ന പീപ്പിൾസ് ലോങ് മാർച്ചിൽ യാൻ മേഥെ ജൊഹാൻസൻ പങ്കെടുത്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഇവർ ഗൗരവമായാണോ […]Read More

കൊച്ചിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ മാർച്ച്‌

കൊച്ചി ∙ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ ഫെയ്സ്ബുക് കൂട്ടായ്മയുടെ കൂറ്റൻ പ്രതിഷേധ മാർച്ച്‌. കലൂർ സ്റ്റേഡിയത്തിൽ നിന്ന് ഷിപ്‌യാഡിലേക്കാണ് ലോങ് മാർച്ച്. വിവിധ രാഷ്ട്രീയ വിശ്വാസങ്ങളുള്ളവരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും കലാ–സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ സംഘടനകളും പ്രതിഷേധത്തിനായി ഒരുമിച്ചിട്ടുണ്ട്.Read More

ജില്ലാ കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ കയ്യേറ്റം

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ കയ്യേറ്റം. മറൈൻ ഡ്രൈവിൽ നിന്നാരംഭിച്ച മാർച്ച് ബോട്ട് ജെട്ടിയിലെ ബിഎസ്എൻഎൽ ഓഫിസിലെത്തിയപ്പോൾ പൊലീസ് പ്രതിരോധം മറികടന്ന് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. പ്രവർത്തകർക്കൊപ്പം തള്ളിക്കയറാൻ ശ്രമിച്ച ഹൈബി ഈഡൻ എംപി, അൻവർ സാദത്ത് എംഎൽഎ എന്നിവരെ പൊലീസ് ലാത്തി ഉപയോഗിച്ച് തള്ളിയതാണു സംഘർഷത്തിനു കാരണമായത്. പൊലീസും പ്രവർത്തകരും തമ്മിൽ അൽപനേരം ഉന്തും തള്ളും ഉണ്ടായി. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. […]Read More