സ്മാർട്ട് സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

കാക്കനാട് സ്മാർട്ട്സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് തീപിടിത്തമുണ്ടായത്. ഇടച്ചിറ ഇൻഫോപാർക്ക് കാമ്പസിന് എതിർവശത്ത് സ്മാർട്ട്സിറ്റി മേഖലയിലുള്ള ‘സാൻസ് ഇൻഫിനിറ്റി’ എന്ന കെട്ടിട സമുച്ചയത്തിന്‍റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി വൈകി ഏറ്റവും മുകളിലത്തെ നിലയിൽ നിന്ന് തീ ഉയരുന്നത് ആദ്യം നാട്ടുകാരാണ് കണ്ടത്. ഉടൻ തൃക്കാക്കര ഫയർഫോഴ്സിനെ വിവരമറിയിച്ചെങ്കിലും ഇതിനിടെ തീ താഴത്തെ നിലകളിലേക്കും പടരുകയായിരുന്നു. സംഭവം അറിഞ്ഞ ഫയർഫോഴ്സിന്റെ രണ്ട് […]Read More

നഗരസഭ ഏറ്റെടുത്ത കെട്ടിടത്തിലെ കടയ്ക്ക് തീപിടിച്ചു

കൊച്ചി നഗരസഭ ഏറ്റെടുത്ത് പൂട്ടി സീൽ ചെയ്ത കെട്ടിടത്തിലെ ഫർണിച്ചർ കടയ്ക്ക് തീപിടിച്ച് ഫർണിച്ചർ കത്തിനശിച്ചു. ഫോർട്ടുകൊച്ചിയിലെ ലോറൻസ് ഏജൻസീസ് എന്ന കടയാണ് നശിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഫോർട്ടുകൊച്ചി കോക്കേഴ്‌സ് തിയേറ്ററിനോട് ചേർന്ന കടയാണിത്. കോർപ്പറേഷന്റെ ഭൂമിയിലുണ്ടായിരുന്ന തിയേറ്റർ മൂന്നുവർഷം മുമ്പ് മേയറുടെ നേതൃത്വത്തിൽ പൂട്ടിച്ചിരുന്നു. ആ സമയത്തുതന്നെ ഫർണിച്ചർ കട പ്രവർത്തിച്ചിരുന്ന കെട്ടിടവും പൂട്ടി സീൽചെയ്തു. കട കുറച്ചുകാലമായി അടഞ്ഞുകിടക്കുകയാണ്. കടയിലുള്ള ഫർണിച്ചർ തിരിച്ചുനൽകണമെന്ന് കടയുടമ ആവശ്യപ്പെട്ടുവെങ്കിലും അത് പിന്നീട് നൽകാമെന്നാണ് നഗരസഭാ അധികൃതർ […]Read More

സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ഗോഡൗണിൽ തീപിടിത്തം

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം പേപ്പർ, ഓഫിസ് സ്റ്റേഷനറി വിതരണ കമ്പനിയുടെ ഗോഡൗണിൽ തീപിടിത്തം. കാരിക്കാമുറി മൊണാസ്ട്രി റോഡ് ചൂരേപ്പറമ്പിൽ ലെയ്‌നിലുള്ള എ3 അസോഷ്യേറ്റ്സ് എന്ന സ്ഥാപനത്തിന്റെ രണ്ടാം നിലയിലെ ഗോഡൗണിലാണു ഇന്നലെ രാവിലെ 11.30നു തീപിടിത്തമുണ്ടായത്. 9 അഗ്നിരക്ഷാ വാഹനങ്ങളെത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്.ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നു കരുതുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താൽക്കാലികമായി നിർമിച്ച ഗോഡൗണിലാണു തീപിടിച്ചത്.  പേപ്പർ, പേന, മഷി തുടങ്ങിയ സ്റ്റേഷനറി സാധനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പെട്ടെന്ന് […]Read More

ചെല്ലാനത്ത് വർക്‌ഷോപ്പിന് തീപിടിച്ചു 15 ബൈക്കുകൾ കത്തിനശിച്ചു

ചെല്ലാനത്ത് ഇരുചക്രവാഹന വർക്‌ഷോപ്പിൽ തീപ്പിടിത്തം. ഗൊണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന നോർത്ത് ചെല്ലാനം പള്ളത്തുപറമ്പിൽ സുദർശനന്റെ ഉടമസ്ഥതയിലുള്ള ‘സുധൻ ഓട്ടോ ഗാരേജി’ലാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച അർധരാത്രിക്ക് ശേഷമാണ് സംഭവം. തീ ഉയരുന്നതുകണ്ട്, നാട്ടുകാർ സുദർശനന്റെ മകനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ തോട്ടിൽനിന്ന് നാട്ടുകാർ വെള്ളം കോരിയൊഴിച്ചാണ് തീ മറ്റിടങ്ങളിലേക്ക് പടരുന്നത് നിയന്ത്രിച്ചത്. അപ്പോഴേക്കും ഗാരേജിലുണ്ടായിരുന്ന ബൈക്കുകളും ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചിരുന്നു. സമീപത്തെ ഇലക്‌ട്രിക്കൽ സർവീസ് വയറുകളും കേബിൾ വയറുകളും കത്തിനശിച്ചു. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി എന്നിവിടങ്ങളിൽ നിന്ന് രണ്ട് […]Read More