അരൂജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെ പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി

തോപ്പുംപടി അരൂജ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി. ഉപാധികളോടെയാണ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ഇനിയുള്ള പരീക്ഷകള്‍ എഴുതാനുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം വിദ്യാര്‍ഥികള്‍ക്ക് മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതാന്‍ കഴിയുക. മാര്‍ച്ച് 4, 14,18 എന്നീ തീയതികളില്‍ നടക്കുന്ന പരീക്ഷകളാണ് വിദ്യാര്‍ഥികള്‍ക്ക് എഴുതാന്‍ സാധിക്കുക.  പരീക്ഷ എഴുതിയാലും അത് കേസിലെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം തോപ്പുംപടി സ്‌കൂളിന് സിബിഎസ്ഇ നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന […]Read More

സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവച്ചു, 10–ാം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ കുട്ടികൾ

സ്കൂളിന് സിബിഎസ്ഇയുടെ അംഗീകാരമില്ലെന്ന വിവരം മാനേജ്മെന്റ് മറച്ചുവച്ചതിനാൽ മൂലങ്കുഴി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ 28 വിദ്യാർഥികൾ ഉൾപ്പെടെ 34 കുട്ടികൾക്കു പത്താം ക്ലാസ് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമായി. 6 പേർ മറ്റു 2 സ്കൂളുകളിൽ പഠിച്ച് ഇവിടെ പരീക്ഷ എഴുതാനിരുന്നവരാണ്. സ്കൂൾ ട്രസ്റ്റ് പ്രസിഡന്റ് മെൽവിൻ ഡിക്രൂസിനെയും മാനേജർ മാഗി അരൂജയെയും വഞ്ചനാക്കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഇരുവരെയും അടുത്ത മാസം 9 വരെ റിമാൻഡ് ചെയ്തു. നാട്ടുകാർ രോഷാകുലരായെത്തിയതോടെ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു.  […]Read More