ഇന്ന് ക്രിസ്മസ്

ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽ എല്ലാ വായനക്കാർക്കും മൈ കൊച്ചി ഓൺലൈൻ ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ് ആശംസിക്കുന്നു.Read More

കൂറ്റൻ കേക്ക് മുറിച്ചു ക്രിസ്മസ് – പുതുവർഷ ആഘോഷത്തിന് തുടക്കമായി

ഫോർട്ടുകൊച്ചി വാസ്‌കോ ഡ ഗാമ സ്ക്വയറിൽ കൂറ്റൻ കേക്ക് മുറിച്ച് ക്രിസ്മസ്-പുതുവർഷ ആഘോഷത്തിന് തുടക്കം. മേയർ സൗമിനി ജെയിനാണ് കേക്ക് മുറിച്ചത്. ടൂറിസം പ്രമോട്ടേഴ്‌സ് അസോസിയേഷനും വിമൻസ് എംപവർമെന്റ് വെൽഫെയർ അസോസിയേഷനും ഫോർട്ടുകൊച്ചി നൈറ്റ് സെലിബ്രേഷൻ കമ്മിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. അഡ്വ. ആന്റണി കുരീത്തറ അധ്യക്ഷത വഹിച്ചു. സെബീന നൗഫൽ, ക്രിസ്റ്റഫർ സാമുവൽ തുടങ്ങിയവർ സംസാരിച്ചു. അയർലൻഡ് സ്വദേശികളായ ജാക്ലിൻ, ആൻഡ്രിയ എന്നിവരും സംഘവും ചടങ്ങിൽ പങ്കെടുത്തു. ഏഴടി നീളമുള്ള കേക്കിന് നൂറ് കിലോ ഭാരമുണ്ടായിരുന്നു.Read More