മുളന്തുരുത്തി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു

എറണാകുളം മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. കോടതിവിധിക്കുശേഷവും തര്‍ക്കം തുടരുന്ന പള്ളിയിലേക്ക് രാവിലെ അഞ്ചിനാണ് പൊലീസ് എത്തിയത്. നൂറുകണക്കിനു വിശ്വാസികളും വൈദികരും പള്ളിയിലും പരിസരത്തുമായി തടിച്ചുകൂടിയിരുന്നു. മെത്രാപ്പൊലീത്തമാരുടെ നേതൃത്തില്‍ ശക്തമായ പ്രതിഷേധമാണ് യാക്കോബായ വിഭാഗം നടത്തിയത്. പള്ളിയുടെ ഗേറ്റ് കട്ടര്‍ ഉപയോഗിച്ച് പൊലീസ് മുറിച്ചുമാറ്റി. വിശ്വാസികളെ അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റു ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റി. ഏറ്റെടുത്തവിവരം കോടതിയെ അറിയിക്കുമെന്ന് എറണാകുളം സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ പറഞ്ഞു. പൊലീസ് നടപടിയില്‍ വിശ്വാസികള്‍ക്കും […]Read More

ഓടക്കാലി പള്ളിയില്‍ സംഘര്‍ഷം, പൊലീസ് ഗേറ്റിന്റെ പൂട്ട് പൊളിച്ചു

പെരുമ്പാവൂരില്‍ ഓടക്കാലി സെന്റ് മേരീസ് പള്ളിയിൽ കോടതി വിധി നടപ്പാക്കുന്നതിനായി പൊലീസെത്തിയെങ്കിലും യാക്കോബായ വിശ്വാസികൾ തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ. പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് താഴ് മുറിച്ചാണ് പൊലീസ് അകത്ത് പ്രവേശിച്ചത്. നിലവിൽ പൊലീസ് വൈദികരുമായി ചർച്ച നടത്തുകയാണ്.  താക്കോൽ കൈമാറില്ലെന്ന നിലപാടിൽ പള്ളി ഭാരവാഹികൾ ഉറച്ചു നിൽക്കുന്നതിനാൽ   യാക്കോബായ സഭ വിശ്വാസികൾ പള്ളിക്കു മുന്നിൽ കുത്തിയിരിക്കുകയാണ് കോടതി വിധി നടപ്പാക്കാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഓർത്തഡോക്സ് സഭാ വിശ്വാസികൾ പൊലീസ് അകമ്പടിയോടെ സ്ഥലത്തെത്തിയത്. […]Read More